24 April 2024 Wednesday

ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ മിനി വെതർ സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

ckmnews

ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ മിനി വെതർ സ്റ്റേഷൻ

ഉദ്ഘാടനം ചെയ്തു


ചാലിശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ മിനി വെതർ സ്റ്റേഷൻ ഒരുങ്ങി.വിദ്യാഭ്യാസ വകുപ്പിന്റെ  ആഭിമുഖ്യത്തിൽ സമഗ്ര ശിക്ഷ കേരള പദ്ധതിയിലൂടെ നടപ്പിലാക്കുന്ന സ്കൂൾ മിനി  വെതർ സ്റ്റേഷൻ മന്ത്രി എം ബി രാജേഷ് ശനിയാഴ്ച ഉദ്ഘാടനം ചെയ്തു.പ്രളയം ഉൾപ്പെടെ പ്രകൃതി ദുരന്തങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പുതിയ തലമുറയെ സ്റ്റേഷനു സമീപത്തുണ്ടാകുന്ന പ്രാദേശീക കാലാവസ്ഥ വിവരങ്ങൾ പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് അറിയുവാനും ഗവേഷണ പരിശീലനത്തിനും , സാമൂഹിക പ്രതിബദ്ധത വളർത്തുവാനുമായാണ്  മിനി കാലവസ്ഥ സ്റ്റേഷൻ പ്രവർത്തനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. ഏകദേശം മുക്കാൽ ലക്ഷം രൂപയാണ് നിർമ്മാണ ചിലവ്


സ്കൂൾ ഹയർ സെക്കൻഡറി വിഭാഗം മൈതാനത്ത് ഒരുക്കിയ സ്റ്റേഷനിൽ കേന്ദ്ര കാലാവസ്ഥനിരീക്ഷണ കേന്ദ്രങ്ങളിൽ  ഉപയോഗിച്ചുവരുന്ന ശാസ്ത്രീയ ഉപകരണങ്ങളാണ് സ്കൂൾ വെതർ സ്റ്റേഷനുകളിലും ഒരുക്കിയിട്ടുള്ളത്

മഴയുടെ തോത് അളക്കുന്നതിനുള്ള മഴമാപിനി , അന്തരീക്ഷ താപനില അറിയുന്നതിനുള്ള തെർമോമീറ്റർ , ആർദ്രത അളക്കുന്നതിനുള്ള  വൈറ്റ് ആൻഡ് ഡ്രൈ ബൾബ് തെർമോമീറ്റർ ,കാറ്റിന്റെ ദിശ അറിയുന്നതിനുള്ള വിൻഡ് വെയ്ൻ , കാറ്റിന്റെ വേഗത നിശ്ചയിക്കുന്ന കപ്പ്കൗണ്ടർ , അനിമോമീറ്റർ എന്നിവയാണ് സ്റ്റേഷനിൽ ഘടിപ്പിച്ചിട്ടുള്ളത്.ഒരോ ദിവസത്തേയും മഴയുടെ അളവ് , കാറ്റിന്റെ വേഗം , അന്തരീക്ഷമർദ്ദം  എന്നിവ നിരീക്ഷിച്ചുള്ള കാലാവസ്ഥ റിപ്പോർട്ട്  ഡാറ്റാ രജിസ്ട്രറിൽ  രേഖപ്പെടുത്തും.കാലാവസ്ഥയിൽ വരാവുന്ന മാറ്റം നിർണയിച്ച് ജനങ്ങൾക്ക് വിവരങ്ങൾ കൈമാറുവാൻ ഇതുവഴി സ്റ്റേഷന് കഴിയും.

ചടങ്ങിൽ തൃത്താല ബ്ലോക്ക് പ്രസിഡന്റ് അഡ്വ വി.പി. റെജീന അദ്ധ്യക്ഷനായി. ബ്ലോക്ക് വൈസ് പ്രസിഡൻറ് പി ആർ കുഞ്ഞുണ്ണി , പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ , പഞ്ചായത്ത oഗങ്ങളായ ആനിവിനു,  നിഷ അജിത്ത് കുമാർ , പി .വി രജീഷ് ,പ്രിൻസിപ്പാൾ ഡോ.കെ.മുരുഗദോസ് , സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക , പിടി എ പ്രസിഡന്റ് പി.കെ കിഷോർ , പിടിഎ വൈസ് പ്രസിഡന്റ് ബാബു നാസർ , അദ്ധ്യാപകർ ,വിദ്യാർത്ഥികൾ , നാട്ടുകാർ എന്നിവർ പങ്കെടുത്തു