28 March 2024 Thursday

ചാലിശ്ശേരി സി.എച്ച്.സിയിലേക്ക് പട്ടാമ്പി റോട്ടറി ക്ലബ്ബിൻ്റെ കൈതാങ്ങ്.

ckmnews

ചാലിശ്ശേരി സി.എച്ച്.സിയിലേക്ക് 

 പട്ടാമ്പി റോട്ടറി ക്ലബ്ബിൻ്റെ   കൈതാങ്ങ്.


ചങ്ങരംകുളം :ചാലിശ്ശേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക്  പട്ടാമ്പി റോട്ടറി ക്ലബ്ബിൻ്റെ കൈതാങ്ങ് മാതൃകയായി.പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ  പരിപാടിയോടനുബന്ധിച്ച് തൃത്താല മണ്ഡലത്തിൽ തന്നെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സി എച്ച് സിയിലേക്ക് ഇരുപത്തിയഞ്ച്  ബെഡ്ഷീറ്റും , ഇരുപത്തോളം കസേരകളുമാണ് റോട്ടറി ക്ലബ്ബ് സൗജന്യമായി നൽകിയത്.എം.എൽ.എ. വി.ടി.ബൽറാം പരിപാടി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ  , ആശുപത്രി മെഡിക്കൽ സൂപ്രഡ് ഡോ ഇ.സുഷ്മ എന്നിവർ ചേർന്ന് ഷെഡ് ഷീറ്റും ,കസേരകളും ക്ലബ്ബ് ഭാരവാഹികളിൽ നിന്ന്  ഏറ്റുവാങ്ങി.ചടങ്ങിൽ പഞ്ചായത്തംഗം  ഹുസൈൻ പുളിയഞ്ഞാലിൽ , ക്ലബ്ബ്  പ്രസിഡൻ്റ്  അശോക് കുമാർ ,   സെക്രട്ടറി ഉള്ളാട്ടിൽ രവീന്ദ്രൻ , ജുഗേഷ്, ശരത്, സേതു,    ഡോ: ബാലസുബ്രഹ്മണ്യം,ഹെൽത്ത് സൂപ്പർ വൈസർ മൊയ്‌തീൻകുട്ടി, ഹെൽത്ത് ഇൻസ്‌പെക്ടർ രാജേഷ്, മറ്റ് ആരോഗ്യവകുപ്പ് ജീവനക്കാരും പങ്കെടുത്തു.