20 April 2024 Saturday

തൃത്താല ആലൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് മദ്രസ അധ്യാപകൻ മരിച്ചു

ckmnews

തൃത്താല ആലൂരിൽ  ബൈക്ക് പോസ്റ്റിലിടിച്ച് മദ്രസ അധ്യാപകൻ മരിച്ചു


തൃത്താല ആലൂരിൽ ബൈക്ക് പോസ്റ്റിലിടിച്ച് കുളമുക്ക് സ്വദേശിയായ മുഹമ്മദാലി (45)ആണ്  മരിച്ചു.ഇന്ന് പുലർച്ചെ 4 മണിക്കായിരുന്നു അപകടം നടന്നത്. മണ്ണാറപറമ്പ് പള്ളിയിൽ  ജോലിക്ക് പോവുകയായിരുന്ന അധ്യാപകൻ  ആലൂരിൽ  വെച്ച് ബൈക്ക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.സംഭവമറിഞ്ഞ് തൃത്താല എസ് ഐ ഗോപാലൻ ഉടൻ തന്നെ പട്ടാമ്പി ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു.മൃതദേഹം  പട്ടാമ്പി താലൂക്ക് ഹോസ്പിറ്റൽ  തുടർ നടപടികൾക്ക് ശേഷം മൃതദേഹം  വീട്ടുകാർക്ക് വിട്ട് നൽകും