08 May 2024 Wednesday

ലാബുകളുടെ ഉദ്ഘാടനവുംകരിയർ കോർണർ,കരിയർ എഫ്.എം ഉദ്ഘാടനവും നടത്തി

ckmnews


ചാലിശ്ശേരി :ജി.വി.എച്ച്.എസ്.എസ്. വട്ടേനാട് ഹയർസെക്കണ്ടറി വിഭാഗംകെ മിസ്ട്രി, ഫിസിക്സ്ലാബുകളുടെ ഉദ്ഘാടനവുംകരിയർ കോർണർ,

കരിയർ എഫ്.എം ഉദ്ഘാടനവും നടത്തി.സ്കൂൾ മിനി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് തദ്ദേശ  സ്വയഭരണ -എക്സൈസ് വകുപ്പ് മന്ത്രി അഡ്വ എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് തങ്കം ഷാനിബ ടീച്ചർ അധ്യക്ഷതയായി.അണ്ടർ 14 സുബ്രതോ  കപ്പ് വിജയികൾ ,ഇൻറർനാഷണൽ റേറ്റിംഗ് ചാമ്പ്യൻ മഹാദേവൻ എന്നിവരെ മന്ത്രി അനുമോദിച്ചു.പ്ലസ്ടു വിദ്യാർത്ഥികൾ എഫ്.എം അവതരണം നടത്തി.പിടിഎ പ്രസിഡൻറ് എം പ്രദീപ് , തൃത്താല ബ്ലോക്ക് വികസന ചെയർപേഴ്സൺ പി.വി .പ്രിയ ,പഞ്ചായത്തംഗം കെ.സിനി , വി.എച്ച് എസ്.ഇ  പ്രിൻസിപ്പാൾ ടിനോ മൈക്കിൾ ,എസ്.എം.സി ചെയർമാൻ കെ.പി. ശ്രീനിവാസൻ ,എം പി ടി എ  പ്രസിഡൻറ് അനിത , മുൻ സ്കൂൾ പ്രധാനധ്യാപകൻ എം.വി. രാജൻ,സ്കൂൾ വികസന സമിതി ചെയർമാൻ ടി.കെ വിജയൻ , മുൻ പിടിഎ പ്രസിഡന്റുമാരായ സിദ്ധിഖ് , ടി.കെ. ഗോപി എന്നിവർ സംസാരിച്ചു.

പ്രിൻസിപ്പാൾ റാണി അരവിന്ദൻ സ്വാഗതവും,സ്കൂൾ പ്രധാന അധ്യാപകൻ പി.പി. ശിവകുമാർ നന്ദിയും പറഞ്ഞു.