18 April 2024 Thursday

പീഢന കേസ് അറസ്റ്റിലായ തിരുമിറ്റക്കോട് സ്വദേശി റിമാന്റില്‍

ckmnews

പീഢന കേസ് അറസ്റ്റിലായ തിരുമിറ്റക്കോട് സ്വദേശി റിമാന്റില്‍ 


ചാലിശ്ശേരി:യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ റിമാന്റിൽ   തിരുമിറ്റക്കോട് ഇറ്റമ്പകശ്ശേരി സ്വദേശി പള്ളത്ത് കിഴക്കേരിൽ   റിയാസ് (39) നെ ആണ് മണ്ണാർക്കാട് കോടതി റിമാന്റ് ചെയ്തത്.പ്രതിയെ  ഷൊർണൂർ ഡിവൈഎസ്പി പി  സി ഹരിദാസൻ നേതൃത്തിലുള്ള പോലീസ് സംഘം തിങ്കളാഴ്ച വൈകിട്ടാണ് അറസ്റ്റ് ചെയ്തത്. ചാലിശ്ശേരി പോലീസ് സബ് ഇൻസ്പെക്ടർ സത്യൻ ,എ എസ് ഐ കൃഷ്ണൻഎന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.കഴിഞ്ഞ മാസം 24 നാണ് സംഭവം നടന്നത്.  പീഢനശ്രമത്തെ ചെറുത്ത യുവതി പ്രതിയെ തള്ളി വീഴ്ത്തിയാണ് രക്ഷപ്പെട്ടത്.ഇയാർക്കെതിരെ പട്ടിക ജാതി വിഭാഗങ്ങൾക്കെതിരെയുളള അതിക്രമങ്ങൾ തടയൽ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.