24 April 2024 Wednesday

പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷം ഭക്തി സാന്ദ്രമായി

ckmnews

പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി ആഘോഷം ഭക്തി സാന്ദ്രമായി


ചങ്ങരംകുളം :  പട്ടിശ്ശേരി ശ്രീകൃഷ്ണക്ഷേത്രത്തിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷം ഭക്തിസാന്ദ്രമായി.രാവിലെ അഞ്ചു മണിക്ക് ബ്രഹ്മശ്രീ പാലക്കാട്ടിരി നാരായണൻ നമ്പൂതിരിയുടെയും,മേൽശാന്തി പാഴൂർ കൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ ഗണപതിഹോമവും, നവഗം,പഞ്ചഗവ്യം, വിശേഷാൽ പൂജകൾ ,

ഉച്ചക്ക് പ്രസാദ ഊട്ടും ഉണ്ടായി.ആഘോഷകമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വൈകിട്ട്  കുളത്താണി  മഹാവിഷ്ണു ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച ശോഭായാത്ര കവുക്കോട്, പട്ടിശ്ശേരി സെന്ററുകൾ വഴി പട്ടിശ്ശേരി  മഹാവിഷ്ണു ക്ഷേത്രത്തിലെത്തി.തുടർന്ന് ചുറ്റുവിളക്കും, അവിൽ നിവേദ്യവും പായസവിതരണവും ഉണ്ടായി.