24 April 2024 Wednesday

അസോസിയേഷൻ ഓഫ് ആട്ടോമൊബൈൽ വർക് ഷോപ്പ്സ് കേരള പടിഞ്ഞാറങ്ങാടി യൂണിറ്റ് വാർഷിക സമ്മേളനവും ജനറൽ ബോഡി യോഗവും നടന്നു

ckmnews

അസോസിയേഷൻ ഓഫ് ആട്ടോമൊബൈൽ വർക് ഷോപ്പ്സ് കേരള പടിഞ്ഞാറങ്ങാടി യൂണിറ്റ് വാർഷിക സമ്മേളനവും ജനറൽ ബോഡി യോഗവും നടന്നു


കൂറ്റനാട്:  കൂറ്റനാട് സെൻ്ററിൽ നിന്നാരംഭിച്ച  വിളംബര ജാഥ എം.എൽ.എ ഓഫിസിന് സമീപം സമാപിച്ചു. തൃത്താല റോഡിലെ അമാന ഹാളിൽ നടന്ന സമ്മേളനം എ.എ.ഡബ്ല്യു.കെ സംസ്ഥാന പ്രസിഡണ്ട് നസീർ കള്ളിക്കാട് ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് പ്രസിഡണ്ട് ശിവദാസൻ അദ്ധ്യനായി. പഞ്ചായത്ത് പ്രസിഡണ്ട് ബാലചന്ദ്രൻ മുഖ്യാഥിതി ആയിരുന്നു.എ.എ.ഡബ്ല്യു.കെ ജില്ലാ പ്രസിഡണ്ട് പി.രാജൻ മുഖ്യപ്രഭാഷണം നടത്തി. പട്ടാമ്പി.എം.വി.ഐ അബ്ദുൾകരീം ചാലിൽ

ട്രാഫിക് ബോധവൽക്കരണം നടത്തി.സംഘടന വിശദികരണം സി.സി. ജയൻ നടത്തി പി.സ്.സുജിത്ത് , എസ്.ഷാഹൂൽ ഹമിദ്, കെ.രാമദാസ്, ടി.ജി.രാജീവ്, കെ.രാമചന്ദ്രൻ, ദയാനന്ദൻ, ആർ.ബാലൻ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.യുണിറ്റ് സെക്രട്ടറി കെ.ബാബു സ്വാഗതം പറഞ്ഞ പരിപാടിയിൽ യുണിറ്റ് വൈസ് പ്രസിഡൻ്റ് കുമാരൻ നന്ദി രേഖപ്പെടുത്തി.