29 March 2024 Friday

നമുക്കൊരു മരം നാളേക്കൊരു ഫലം' സംസ്ഥാന ഉദ്ഘാടനം നിർവ്വഹിച്ചു

ckmnews

'നമുക്കൊരു മരം  

നാളേക്കൊരു ഫലം' സംസ്ഥാന ഉദ്ഘാടനം നിർവ്വഹിച്ചു


 തൃത്താല:പച്ച മണ്ണിന്റെ ഗന്ധമറിയുക, പച്ച മനുഷ്യന്റെ രാഷ്ട്രീയം പറയുക എന്ന ശീർഷകത്തിലുള്ള ഹരിത മുറ്റം പരിസ്ഥിതി വാരാചരണത്തിലെ മരം നടൽ  സംസ്ഥാന ഉദ്ഘാടനം തൃത്താല മാട്ടായയിൽ കേരള നിയമസഭാ സ്പീക്കർ അഡ്വ.എം ബി രാജേഷ്  നിർവ്വഹിച്ചു.പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിളംബരപ്പെടുത്തുന്ന എസ് വൈ എസ് ക്യാമ്പയിൻ അവസരോചിതവും സമൂഹം ഏറ്റെടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കാർഷികവൃത്തിയും പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങളും വർത്തമാനകാലത്ത് മനുഷ്യ നിലനിൽപ്പിന് ആവശ്യമാണെന്നും  അതിജീവനത്തിനായുള്ള പ്രവർത്തനങ്ങളോടൊപ്പം സമൂഹം ഐക്യപ്പെടേണ്ടതാണെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.


 മാട്ടായ എസ് ഇംഗ്ലീഷ് സ്കൂളിൽ  നടന്ന പരിപാടിയിൽ എസ് വൈ എസ് സംസ്ഥാന സാമൂഹികം പ്രസിഡന്റ് എൻ എം സ്വാദിഖ് സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന സാമൂഹികം സമിതി അംഗം സുലൈമാൻ മുസ്‌ലിയാർ ചുണ്ടമ്പറ്റ, പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ഉമർ ഓങ്ങല്ലൂർ, ജില്ലാ സാമൂഹികം സെക്രട്ടറി അശ്റഫ് അഹ്സനി ആനക്കര, ജില്ലാ ഓർഗനൈസിങ് സെക്രട്ടറി ശരീഫ് ചെർപ്പുളശ്ശേരി,

അബ്ദുൽ ജലീൽ അഹ്സനി ആലൂർ, കബീർ അഹ്സനി കെ കെ പാലം,  അബ്ദുൽ ഹക്കീം ബുഖാരി സംസാരിച്ചു.പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി ജില്ലാ സോൺ സർക്കിൾ യൂണിറ്റ് ഘടകങ്ങളിൽ, പരിസ്ഥിതി ദിന വെബിനാർ വിത്തൊരുമ,അടുക്കളത്തോട്ടം, സംഘകൃഷി, മരം നടീൽ, കിണർ റീചാർജിങ്, ഡ്രൈ ഡേ,ഇ -കോൾ തുടങ്ങി 

ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികളാണ് നടന്നു വരുന്നത്.