18 April 2024 Thursday

തൃത്താല പ്രാഥമികാരോഗ്യ കേന്ദ്രം ശുചീകരിച്ച് എസ് വൈ എസ് ക്ലീന്‍ ആന്റ് ഗ്രീന്‍ പദ്ധതിക്ക് തുടക്കം

ckmnews

തൃത്താല പ്രാഥമികാരോഗ്യ കേന്ദ്രം ശുചീകരിച്ച്

എസ് വൈ എസ് ക്ലീന്‍ ആന്റ് ഗ്രീന്‍ പദ്ധതിക്ക് തുടക്കം


തൃത്താല: പച്ചമണ്ണിന്റെ ഗന്ധമറിയുക, പച്ചമനുഷ്യരുടെ രാഷ്ട്രീയം പറയുക എന്ന പ്രമേയത്തില്‍ എസ് വൈ എസ് ആചരിക്കുന്ന ഹരിതജീവനം ക്യാമ്പയിന്റെ ഭാഗമായി ക്ലീന്‍ ആന്റ് ഗ്രീന്‍ പദ്ധതിക്ക് തൃത്താല സോണില്‍ തുടക്കമായി.തൃത്താല പ്രാഥമികാരോഗ്യ കേന്ദ്രവും പരിസരവും ശുചീകരിച്ചാണ് പദ്ധതിക്ക് തുടക്കംകുറിച്ചത്. വീടും പരിസരവും പൊതുഇടങ്ങളും ശുചീകരിക്കുകയും ഫലവൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുകയും ചെയ്യുന്ന ജനകീയ ശുചീകരണ യജ്ഞമാണ് ക്ലീന്‍ ആന്റ് ഗ്രീന്‍. എസ് വൈ എസ് ജില്ലാ സാമൂഹികം സെക്രട്ടറി അശ്‌റഫ് അഹ്‌സനി ആനക്കര ഉദ്ഘാടനം ചെയ്തു. സോണ്‍ പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ അഹ്‌സനി ആലൂര്‍ അദ്ധ്യക്ഷനായി. സയ്യിദ് കമാല്‍ തങ്ങള്‍ ചാലിശ്ശേരി, ആശുപത്രി പ്രതിനിധി ജയകൃഷ്ണന്‍ ആലപ്പുഴ, ബാബു ഹാജി തൃത്താല, റിയാസ് സി.പി.കൊള്ളനൂര്‍, മൊയ്തുണ്ണി മാട്ടായ, നിസാര്‍ കക്കാട്ടിരി, റസാഖ് കുമ്പിടി, നൗഷാദ് എം.സി.നവാസ് കൂറ്റനാട്, ഇസ്മാഈല്‍ മാട്ടായ, എം.കെ. യഅ്ഖൂബ് കൊള്ളനൂര്‍ സംബന്ധിച്ചു. സോണ്‍ സാമൂഹികം സെക്രട്ടറി ഹാഫിള് സഫ്‌വാന്‍ റഹ്മാനി ഒതളൂര്‍ സ്വാഗതവും കൂറ്റനാട് സര്‍ക്കിള്‍ ജന. സെക്രട്ടറി ഗഫൂര്‍ കൂറ്റനാട് നന്ദിയും പറഞ്ഞു.ജനകീയ ശുചീകരണ യജ്ഞം, ഗ്രീന്‍ ഗിഫ്റ്റ് (വിത്ത് കൈമാറ്റ കൂട്ടായ്മ), പോഷകത്തോട്ടം, ഹരിതമുറ്റം, കര്‍ഷക സംഘങ്ങള്‍ രൂപവത്കരിക്കല്‍, സംഘകൃഷി, കൃഷിക്കൂട്ടം, കര്‍കഷക ചന്ത, മുതിര്‍ന്ന കര്‍ഷകരെ ആദരിക്കല്‍, രോഗപ്രതിരോധ ബോധവത്കരണം, ജല സംരക്ഷണം, കിണര്‍ റീചാര്‍ജിംഗ് എന്നിവ ഹരിതജീവനം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കും.