28 March 2024 Thursday

എസ്ഡിപിഐ കപ്പൂര്‍ കൂട്ടായ്മ വിത്ത് വിതരണവും മാസ്ക് വിതരണവും നടത്തി

ckmnews

എസ്ഡിപിഐ കപ്പൂര്‍ കൂട്ടായ്മ വിത്ത് വിതരണവും മാസ്ക് വിതരണവും നടത്തി


കപ്പൂർ:എസ്ഡിപിഐ കപ്പൂര്‍ കൂട്ടായ്മ വിത്ത് വിതരണവും മാസ്ക് വിതരണവും നടത്തി1000/-വീടുകളിലേക്കുള്ള നാല് തരം വിത്ത് വിതരണവും,ലക്കിസ്റ്റാർ കപ്പൂർ കൂട്ടായ്മയുടെ 1500/- മാസ്ക് വിതരണവും കപ്പൂരിലെ  യുവ കർഷകൻ റമീസിന് വിത്തും,മാസ്ക്കും ,നൽകി കൊണ്ട് ചിറ പാടശേഖരം പ്രസിഡന്റ് മണിക്കയും കപ്പൂർ ചാരിറ്റി പ്രസിഡന്റ് സമദ് സഹായിയും ചേർന്ന് നിര്‍വഹിച്ചു.ചിറ പാടശേഖരം പ്രസിഡന്റിന് ലക്കിസ്റ്റാർ  എസ്ഡിപിഐ കൂട്ടായ്മയുടെ ഉപഹാരം സമദ് സഹായി നൽകി.തുടർന്ന് സമീപ പ്രദേശങ്ങളിലെ നൂറോളം വീടുകളിലേക്ക് പ്രവർത്തകരുടെ നേതൃത്വത്തിൽ മാസ്കും വിത്തും വിതരണം നടത്തി.വരും ദിവസങ്ങളിൽ ആയിരം വീടുകളിലേക്ക് പ്രവർത്തകർ വിത്തും മാസ്കും എത്തിക്കുമെന്ന് ചാരിറ്റി പ്രസിഡന്റ് സമദ് സഹായി അറിയിച്ചു.പരിപാടിയിൽ മജീദ് വിവി,മൻസൂർ വൈക്കത്ത്,ഹാരിസ് പാറക്കൽ,ഷാഹിദ് നരിമട,ഷെമീർ കാഞ്ഞിരത്താണി എന്നിവർ പങ്കെടുത്തു.