25 April 2024 Thursday

ക്രിസ്തുമസിനെ വരവേൽക്കാൻ ഇരുപത്തിയഞ്ച് അടി ഉയരമുള്ള നക്ഷത്രമൊരുക്കി സിഎസ്ഐ പള്ളി ഭാരവാഹികൾ

ckmnews

ക്രിസ്തുമസിനെ വരവേൽക്കാൻ  ഇരുപത്തിയഞ്ച് അടി ഉയരമുള്ള നക്ഷത്രമൊരുക്കി സിഎസ്ഐ പള്ളി ഭാരവാഹികൾ 


ചാലിശേരി:സെന്റ് ലൂക്സ്  സി.എസ് ഐ പള്ളിയിൽ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി വലിയ നക്ഷത്രം ഒരുക്കി.പള്ളി കോമ്പൗണ്ടിൽ റോഡിന് അഭിമുഖമായി സ്ഥാപിച്ച നക്ഷത്രത്തിന്  ഇരുപത്തിയഞ്ച് അടി ഉയരമാണുള്ളത് .പ്രകാശത്തിനായി നക്ഷത്രത്തിൽ ഇരുപത്തോളം എൽ.ഇ.ഡി ട്യൂബ് കൾ ഘടിപ്പിച്ചിട്ടുണ്ട്.നിരവധി പേരാണ് നക്ഷത്രം കാണാനും സെൽഫിയെടുക്കുവാനും എത്തുന്നത്.24 ന് ശനിയാഴ്ച രാത്രി ഏഴിന്  ക്രിസ്മസ് കരോൾ നൈറ്റും സൺഡേ സ്കൂൾ വാർഷികവും നടക്കും.നക്ഷത്രത്തിന്റെ സ്വിച്ച് ഓൺ കർമ്മം വികാരി റവ.ജോർജ് ജോസഫ് നിർവ്വഹിച്ചു.നിർമ്മാണത്തിന്  ബേബി എം.വി ,മാത്യൂസ് , റോബർട്ട് തമ്പി , ബാബു ബെഞ്ചമിൻ , റെജി എം.വി , റോഷിദ് തമ്പി ,സ്റ്റബിൻ ബാബു ,സിബിൻ , രാജ് ക്രിസ്റ്റീൻ എന്നിവർ നേതൃത്വം നൽകി.