24 April 2024 Wednesday

ചാലിശ്ശേരിയിൽ പി എഫ് എ ക്ലബ്ബ് ഫുട്ബോൾ മേള സ്പീക്കർ ഉദ്ഘാടനം ചെയതു

ckmnews

ചാലിശ്ശേരിയിൽ 

പി എഫ് എ ക്ലബ്ബ് ഫുട്ബോൾ മേള

സ്പീക്കർ ഉദ്ഘാടനം ചെയതു


ചങ്ങരംകുളം: ചാലിശ്ശേരി   പെരുമണ്ണൂർ പി എഫ് എ  ആർട്സ് ആൻറ്  സ്പോർട്സ് ക്ലബ്ബിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം സംഘടിപ്പിക്കുന്ന ഇരുപത്തിനാലാമത്   അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണ്ണമെൻ്റ് കേരള നിയമസഭാ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.

 കാൽപന്ത് കളിയിലൂടെയും ,കാർഷികവൃത്തിയിലൂടെയും പണം കണ്ടെത്തി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ക്ലബ്ബിൻ്റെ പ്രവർത്തനം മാതൃകയാണെന്ന് സ്പീക്കർ പറഞ്ഞു.

ഉദ്ഘാടന മൽസരത്തിലെ ടീമംഗങ്ങളെ സ്പീക്കർ  പരിചയപ്പെട്ടു.സ്പീക്കറെ ക്ലബ്ബ് അംഗങ്ങൾ പൊന്നാടയും  മെമ്മൻ്റോയും നൽകി ആദരിച്ചു.സ്പീക്കറുമായി ക്ലബ്ബ് അംഗങ്ങൾ ഗ്രൂപ്പ് ഫോട്ടോയും

എടുത്തു.ക്ലബ്ബ് രക്ഷാധികാരി ഉണ്ണി മങ്ങാട്ട് അദ്ധ്യക്ഷനായി.ക്ലബ്ബ്  പ്രസിഡൻ്റ് എൻ.റ്റി  ഉണ്ണികൃഷ്ണൻ , സെക്രട്ടറി ഗോപിനാഥൻ കുറുപ്പത്ത് ,വാർഡ് മെമ്പർ സരിത വിജയൻ വിവിധ രാഷ്ടീയ കക്ഷി നേതാക്കളായ  കെ വേണു കുറുപ്പത്ത് , സി പി ചന്ദ്രൻ ,

വിജയൻ എ ., കെ.സി  കുഞ്ഞൻ 

ക്ലബ്ബ് മെമ്പർമാരായ കേശവദാസ് വി. , 

സജീവ് എം.കെ ,  സജി  സി വി .  സുബിൻ. , രാജേഷ് എം.വി ,. സുരേഷ് എൻ എം ,.ജയൻ ശ്രീവത്സം വിഷ്ണു .മഹേഷ്.നന്ദകുമാർ കെ.സുകുമാരൻ.രതീഷ്  എന്നിവർ സംസാരിച്ചു