09 May 2024 Thursday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ വൈദീകരുടെ അനുസ്മരണം നടത്തി

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ വൈദീകരുടെ അനുസ്മരണം നടത്തി


ചാലിശ്ശേരി സെന്റ് പീറ്റേഴ്സ്  ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി  പള്ളിയിൽ ദിവംഗതരായ വൈദികരുടെ അനുസ്മരണം ഞായറാഴ്ച  ആചരിച്ചു.ഞായറാഴ്ച  രാവിലെ സുറിയാനി ചാപ്പലിലെത്തിയ   യാക്കോബായ സുറിയാനി സഭയുടെ മെത്രാപോലീത്തൻ ട്രസ്റ്റിയും , കാതോലിക്കേറ്റ് അസിസ്റ്റന്റുമായ ഡോ. ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത വിശുദ്ധ കുർബ്ബാന അർപ്പിച്ചു.ഇടവകയിൽ ദിവംഗതരായ  ഫാ. ജെക്കബ് ചീരകത്തോട്ടം, ഫാ. ജയിംസ് ഡേവിഡ് അരിമ്പൂർ കശീശാ മാരുടെ ഓർമ്മ ആചരിച്ചു പ്രത്യേക പ്രാർത്ഥനയും , ധൂപാർപ്പണവും ,അനുസ്മരണവും നടത്തി.ഇടവകയിൽ വിവിധ കോഴ്സുകളിൽ ഉന്നത വിജയം നേടിയവരെയും , എസ്. എസ്. എൽ.സി,  പ്ലസ് ടു പരീക്ഷകളിൽ  വിജയിച്ച വിദ്യാർത്ഥികളെയും , എo. പി .പി എം സൺഡേ സ്കൂളിൽ 20 വർഷം അധ്യാപികയായി സേവനമനുഷ്ഠിച്ച ജെസ്സി സൈമൺ എന്നിവരേയും മെമ്മന്റോകൾ നൽകി ആദരിച്ചു.സ്നേഹവിരുന്നും ഉണ്ടായി

പരിപാടികൾക്ക് ഇടവക വികാരി ഫാ. എൽദോസ് ചിറകുഴിയിൽ , ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി സി താരുകുട്ടി എന്നിവരടങ്ങുന്ന മനേജിംഗ് കമ്മിറ്റി

 നേതൃത്വം നൽകി