Chalissery
ചാലിശേരി സി.പി.ഐ എം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനം നടത്തി.
മാലിന്യം വലിച്ചെറിയൽ മുക്ത കേരള ക്യാമ്പയിന്റെ ഭാഗമായി ചാലിശ്ശേരി മെയിൻ റോഡ് സെന്റർ വൃത്തിയാക്കി. ടി പി കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു.
പട്ടാമ്പി റോഡിലും , ഗുരുവായൂർ റോഡിലുമായി പാഴ് വസ്തുക്കൾ പ്രവർത്തകർ ശേഖരിച്ചു. നിരത്തുകളിലെ ചപ്പ് - ചവറുകൾ അടിച്ചുവാരി തീയിട്ടു.
ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ആർ. വിജയമ്മ അദ്ധ്യക്ഷനായി.
ഏരിയ കമ്മിറ്റി അംഗം പി ആർ കുഞ്ഞുണ്ണി, ബ്ലോക്ക് പഞ്ചായത്തംഗങ്ങൾ, പഞ്ചായത്ത്പ്രതിനിധികൾ, ബ്രാഞ്ച് അംഗങ്ങൾ, ലോക്കൽ കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കാളികളായി.