25 April 2024 Thursday

തൃത്താല ഉപജില്ല കലോത്സവത്തിന് ചാലിശേരി ഹൈസ്കൂളിൽ തുടക്കമായി

ckmnews

തൃത്താല ഉപജില്ല കലോത്സവത്തിന് ചാലിശേരി ഹൈസ്കൂളിൽ തുടക്കമായി 


ചാലിശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന് വരുന്ന തൃത്താല ഉപജില്ല കലോൽസവത്തിന്റെ ഉദ്ഘാടനം പാലക്കാട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ ഉദ്ഘാടനം ചെയ്തു.സ്വാഗതസംഘം ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റ് എ.വി. സന്ധ്യ അദ്ധ്യക്ഷനായി.ജില്ല പഞ്ചായത്തംഗങ്ങളായ സാബിറ ടീച്ചർ , അനു വിനോദ് , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ കുഞ്ഞുണ്ണി , പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാഹിറ ഖാദർ, ബ്ലോക്ക് മെമ്പർ ധന്യ സുരേന്ദ്രൻ ,  തൃത്താല പഞ്ചായത്തംഗം പി.കെ.ജയ , ചാലിശേരി പഞ്ചായത്തംഗങ്ങളായ ആനിവിനു , റംല വീരാൻകുട്ടി , സജിത ഉണ്ണികൃഷ്ണൻ , സരിത വിജയൻ , ഷഹന അലി ,ഷഹന , നിഷ അജിത്കുമാർ , ഹുസൈൻ പുളി യഞ്ഞാലിൽ , എ.ഇ.ഒ പി.വി.സിദ്ധിഖ് , സ്റ്റാഫ് സെക്രട്ടറി വിജയൻ പി.ജി.എൽ.പി പ്രധാനദ്ധ്യാപകൻ ഇ.ബാലകൃഷ്ണൻ , സ്കൂൾ പിടി എ പി.കെ കിഷോർ , പിടിഎ വൈസ് പ്രസിഡന്റ് ബാബു നാസർ , എച്ച് ഫോം സെക്രട്ടറി വി.എം സുമ , എസ് എം.സി ചെയർമാൻ ശിവൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പാൾ ഡോ.മുരുകദോസ് കെ സ്വാഗതവും സ്കൂൾ പ്രധാന ദ്ധ്യാപിക ടി.എസ് ദേവിക നന്ദിയും പറഞ്ഞു.ആദ്യ ദിവസം ബുധനാഴ്ച  സ്‌റ്റേജിതര മൽസരങ്ങൾ നടന്നു.വ്യാഴം, വെള്ളി , ശനി ദിവസങ്ങളിലായി വിവിധങ്ങളായ കലാമൽസരങ്ങൾ നടക്കും. സമാപന സമ്മേളനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും.