25 April 2024 Thursday

ചാലിശ്ശേരി ഗവ ഹയർ സെക്കണ്ടറി സ്കൂൾ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിട നിർമാണം അതിവേഗം പുരോഗമിക്കുന്നു

ckmnews

ചാലിശ്ശേരി ഗവ ഹയർ സെക്കണ്ടറി സ്കൂൾ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള കെട്ടിട നിർമാണം അതിവേഗം  പുരോഗമിക്കുന്നു


ചങ്ങരംകുളം:ചാലിശ്ശേരി ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള മൂന്ന് നില കെട്ടിടത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നു.കഴിഞ്ഞ വർഷം ഒക്ടോബർ മൂന്നിനാണ്  മുഖ്യമന്ത്രി പിണറായി വിജയൻ നിർമ്മാണ പ്രവർത്തനം ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തത്.പണിതുടങ്ങി രണ്ട് മാസം പിന്നിടുമ്പോൾ ഒന്നാം നിലയിലെ വാർപ്പ് പണി പൂർത്തിയായി.രണ്ടാം നിലയുടെ പ്രവർത്തനം തുടരുന്നു. മൂന്ന് കോടി രൂപ ചിലവിട്ട് നിർമ്മിക്കുന്ന കെട്ടിടത്തിൻ്റെ പണി മൂന്ന് മാസത്തിനകം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് കരാർ കമ്പനി അവകാശപ്പെടുന്നതെന്ന് പിടിഎ പ്രസിഡൻ്റ് പി.കെ കിഷോർ പറഞ്ഞു. നിർമ്മാണം  തുടങ്ങിയതു മുതൽ ഒരുദിവസം പോലും പണി തടസ്സപ്പെട്ടടില്ല.ആധുനിക യന്ത്രവൽക്കരണ സഹായത്തോടെ  ഇൻ്റർനാഷണൽ മാനദണ്ഡങ്ങൾ അനുസരിച്ച് കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന മണികണ്ഠൻ ബിൽഡേഴ്സാണ്  നിർമ്മാണം നടത്തുന്നത് .മൂന്ന് നിലകളിലായി പണിയുന്ന കെട്ടിടത്തിൽ  ഒരു നിലയിൽ ആറ്  ക്ലാസ്സ് മുറികൾ , ഒരോ നിലകളിലും ഒരു യൂണിറ്റ് ഗേൾസ് ടോയ് ലെറ്റ് , ഒരു യൂണിറ്റ് ബോയ്സ് ടോയ്ലെറ്റ് ,ഇരുവശവും ഗോവണി , വരാന്ത ഉൾപ്പെടെ   പതിനെട്ട് ക്ലാസ് മുറികളാണ് ഉയരുന്നത്.കഴിഞ്ഞ എസ്.എസ്.എൽ.സിക്ക് നൂറ് ശതമാനം വിജയവും ,പ്ലസ്ടുവിന് തൊണ്ണൂറ്റിയഞ്ച്  ശതമാനം വിജയം നേടിയ ഈ പൊതു വിദ്യാലയം ഗ്രാമത്തിനഭിമാനമാണ്.

എല്ലാ വർഷം നിരവധി കുട്ടികളാണ് ഈ സർക്കാർ വിദ്യാലയത്തിലേക്ക് പ്രവേശനം നേടുവാൻ ഒഴുകിയെത്തുന്നത്.കെട്ടിടം പണി പൂർത്തിയാകുക വഴി മികച്ച പഠന സൗകര്യം ഒരുക്കാൻ കഴിയുമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.