23 April 2024 Tuesday

ചാലിശ്ശേരി ചൈതന്യ വായനശാല ജാഗ്രത സമിതി അംഗങ്ങളെ ആദരിച്ചു

ckmnews

ചാലിശ്ശേരി

ചൈതന്യ വായനശാല ജാഗ്രതാ സമിതി അംഗങ്ങളെ ആദരിച്ചു.


ചങ്ങരംകുളം:ചാലിശ്ശേരി പെരുമണ്ണൂർ ഇ പി എൻ എൻ എം ചൈതന്യ വായനശാലയുടെ നേതൃത്വത്തിൽ  ഗ്രാമപഞ്ചായത്ത്  നാലാം വാർഡിലെ കോവിഡ് പ്രവർത്തനങ്ങളിൽ മികച്ച സേവനം നൽകിയ ജാഗ്രതാ സമിതി അംഗങ്ങളെ ആദരിച്ചു.നാലാം  വാർഡിൽ നൂറ്റിയമ്പത്തോളം  കുടുംബങ്ങളിൽ ക്വാറൈൻ്റിൻ  സംവിധാനം നടപ്പിലാക്കാൻ  ആവശ്യമായ  നിർദ്ദേശങ്ങളും  അവശ്യസാധനങ്ങൾ അടക്കമുള്ള സഹായങ്ങളും എത്തിക്കുന്നതിൽ  മികച്ച പ്രവർത്തനം നടത്തിയ വാർഡ്  മെമ്പർ  സജിത ഉണ്ണികൃഷ്ണൻ ,ആരോഗ്യ പ്രവർത്തകരായ ആശാവർക്കർമാർ  വനജ എം.കെ  ,   വിജയം.പി. എന്നിവരെ

 ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് ആക്ടിഗ്  പ്രസിഡണ്ട് ആനി വിനു  പൊന്നാടയും ,മെമെൻ്റോയും നൽകി  ആദരിച്ചു.വായനശാല  പ്രസിഡണ്ട്  ഡോ. ഇ എൻ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി.  ജോ. സെക്രട്ടറി പി.അനീഷ്,  ഗ്രാമീണ വായനശാല  പ്രതിനിധി പി.എസ്.വിനു എന്നിവർ ആശംസകൾ അർപ്പിച്ചു. വായനശാല സെക്രട്ടറി ഇ കെ മണികണ്ഠൻ സ്വാഗതവും ലൈബ്രേറിയൻ സുനിത നന്ദിയും പറഞ്ഞു.