08 May 2024 Wednesday

സ്വാതന്ത്ര്യദിനം:ലഹരിക്കെതിരെ അമ്മക്കൂട്ടായ്മ ഒരുക്കി ചൈതന്യ വനിതാവേദി

ckmnews

സ്വാതന്ത്ര്യദിനം:ലഹരിക്കെതിരെ അമ്മക്കൂട്ടായ്മ ഒരുക്കി ചൈതന്യ വനിതാവേദി 


ചാലിശ്ശേരി പെരുമണ്ണൂർ ഇ.പി. എൻ നമ്പീശൻ സ്മാരക ചൈതന്യ വായനശാല വനിതാവേദിയുടെ നേത്യത്വത്തിൽ സ്വാതന്ത്ര ദിനത്തിൽ ലഹരിക്കെതിരെ അമ്മക്കൂട്ടായ്മ ഒരുക്കിയത് ഗ്രാമത്തിന് പുതിയൊരുനുഭവമായി.പഞ്ചായത്തംഗം സജിത ഉണ്ണികൃഷ്ണൻ പരിപാടി  ഉദ്ഘാടനം ചെയ്തു.ലൈബ്രേറിയൻ പി.കെ. സുനിത അദ്ധ്യക്ഷയായി.മോണോ ആക്ടിലൂടെ പ്രശസ്ത ഏകാഭിനയ കലാപ്രതിഭ രതീഷ് വരവൂർ ലഹരിക്കെതിരെ  അമ്മമാർക്ക് ലഹരിക്ക് അടിമകളാകുന്ന സമൂഹത്തെ ഏകാഭിനയത്തിലൂടെ വരച്ചുകാട്ടി

വായനശാല പ്രസിഡന്റ ഡോ.ഇ.എൻ.ഉണ്ണികൃഷ്ണൻ , സെക്രട്ടറി  പി.കെ. നിതിൻദേവ് , വിശ്വനാഥൻ  എന്നിവർ സംസാരിച്ചു.വനിത വേദി  കൺവീനർ അനൂപ സതീശ് സ്വാഗതവും ജയന്തി രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.