25 April 2024 Thursday

നാഗലശ്ശേരിയില്‍ ആരോഗ്യവകുപ്പും പോലീസും നിരീക്ഷണവും ബോധവല്‍ക്കരണവും ശക്തമാക്കി

ckmnews


ചങ്ങരംകുളം:നാഗലശ്ശേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിൽ  ആരോഗ്യ വകുപ്പ്  , ജനമൈത്രി പോലീസ് എന്നിവർ നിരീക്ഷണം ,ബോധവൽക്കരണം  ശക്തമാക്കി.ശനിയാഴ്ച കോവിഡ് നിരീക്ഷണത്തിലുള്ള വീടുകൾ , അയൽപക്കത്തുള്ള വീടുകൾ എന്നിവ ആരോഗ്യ പ്രവർത്തകർ സന്ദർശിച്ച് നിർദ്ദേശങ്ങൾ നൽകി.അതിർത്തിയിലെ റെഡ് സോണായ മലപ്പുറം ജില്ലയിൽ നിന്ന്  എത്തിയവവർക്ക് പ്രത്യേക മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി.നീരിക്ഷണ വീടുകളിൽ ആരോഗ്യ വകുപ്പ് നോട്ടീസ് പതിച്ചു.ഇത്തരം വീടുകളിൽ പുറത്ത് പോകുവാൻ കഴിയാത്തവർക്ക് അവശ്യ വസ്തുക്കളും മരുന്ന് എന്നിവ എത്തിച്ച് നൽകുവാൻ വളണ്ടിയർമാരുടെ സേവനം ഉറപ്പാക്കും.ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ , ചാലിശ്ശേരി ജനമൈത്രി ബീറ്റ് ഓഫീസർ രതീഷ് , പബ്ളിക്ക് ഹെൽത്ത് നേഴ്സുമാരായ അർച്ചന ,  അനുഷ ,ആശ വർക്കർ ചിത്ര എന്നിവർ ബോധവൽക്കരണത്തിന് നേതൃത്വം നൽകി.