08 May 2024 Wednesday

ചാലിശേരി യാക്കോബായ സുറിയാനി പള്ളി മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം നടത്തി

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളി മണിപ്പൂർ ജനതക്ക് ഐക്യദാർഢ്യം നടത്തി


ചാലിശ്ശേരി സെൻറ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ഞായറാഴ്ച രാവിലെ വികാരി ഫാദർ എൽദോസ് ചിറകുഴിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു തുടർന്ന് കത്തിച്ച മെഴുകുതിരികളുമായി  എല്ലാ വിശ്വാസികളും മണിപ്പൂർ ജനതയ്ക്ക് വേണ്ടിയുള്ള പ്രാർത്ഥനയിൽ പങ്കെടുത്തു. എം പി പി എം സൺഡേസ്കൂൾ വിദ്യാർത്ഥികൾ മണിപ്പൂർ കലാപം അവസാനിപ്പിക്കുക , നീതി നടപ്പിലാക്കുക എന്നാവശ്യം ഉയർത്തി പ്ലക്കാർഡുകളേന്തി  റാലിയും നടത്തി നിരവധി വിശ്വാസികൾ  പങ്കെടുത്തു.വികാരി ഫാ. എൽദോസ് ചിറകുഴിയിൽ ,ട്രസ്റ്റി സി.യു.ശലമോൻ ,സെക്രട്ടറി പി.സി.താരുകുട്ടി , തൃശൂർ ഭദ്രാസന കൗൺസിൽ അംഗം സി.യു. രാജൻ ,സൺഡേ സ്കൂൾ ഡിസ്ട്രികട് ഇൻസ്പെക്ടർ കെ.സി ആന്റണി ,പ്രധാനദ്ധ്യാപിക ഷീനമിൽട്ടൺ എന്നിവർ സംസാരിച്ചു.