19 April 2024 Friday

ചാലിശേരി ഗത് സ്മെൻ പ്രെയർ ഫെല്ലോഷിപ്പ് 29 മത് വാർഷീക കൺവെൻഷൻ സമാപിച്ചു

ckmnews



ചങ്ങരംകുളം: ചാലിശേരി ഗത്സമെൻ പ്രെയർ ഫെല്ലോഷിപ്പ് 29 മത്  വാർഷീക കൺവെൻഷൻ സമാപിച്ചു.ഞായറാഴ്ച വൈകീട്ട് ഗത് സ മെൻ പ്രയർ ഹാളിൽ നടന്ന കൺവൻഷൻ സി.എസ്.ഐ പള്ളി വികാരി ഫാ.ജോർജ് ജോസഫ് ഉദ്ഘാടനം ചെയ്തു.ചാലിശേരി മാർത്തോമ്മ പള്ളി വികാരി ഫാ. ലിബിൻ തോമസ് അദ്ധ്യക്ഷനായി. ഗാന ശൂശ്രഷക്ക് ശേഷം ഡോ.വി.പി.മത്തായി വാലയിൽ വചന ശുശ്രൂഷ നടത്തി. നിരവധി വിശ്വാസികൾ പങ്കെടുത്തു.പരിപാടികൾക്ക് ജെക്കബ് സി സി , വിൽസൻ സി.ജെ  എന്നിവർ നേതൃത്വം നൽകി.