20 April 2024 Saturday

ചാലിശ്ശേരിയുടെ വലിയ മുത്തശ്ശിക്ക് പഞ്ചായത്തിന്റെ പൊന്നോണ പുടവ സമ്മാനിച്ചു

ckmnews

ചാലിശ്ശേരിയുടെ വലിയ മുത്തശ്ശിക്ക്

പഞ്ചായത്തിൻ്റെ 

പൊന്നോണപുടവ നൽകി 


ചങ്ങരംകുളം:പൊന്നോണ നാളിൽ

ചാലിശ്ശേരി പഞ്ചായത്തിലെ  ഏറ്റവും പ്രായം കൂടിയ  മുത്തശ്ശി പടിഞ്ഞാറെ മുക്ക് കുന്നത്ത് വീട്ടിൽ വള്ളിക്കുട്ടിയമ്മയക്ക് പൊന്നോണകോടി നൽകി   ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും , ഭരണസമിതിയും ആദരിച്ചു.മഹാമാരിക്കിടയിൽ ഒരു നൂറ്റാണ്ടിലപ്പുറത്തെ പഴയ കാലത്തെ  

  ഓണ വിശേഷങ്ങൾ മുത്തശ്ശിപങ്കുവെച്ചു.ഓണത്തിന് മുൻപേ കതിരുനിറ നടത്തും.

പാടത്തെ കതിര് നിറനിറയോ ,, നിറ എന്ന് പറഞ്ഞ് വീട്ടിൽ കൊണ്ടുവരും.

ഉത്രാടത്തിന് പുത്തരിയുണ്ണാൻ ആരോടും ചോദിക്കേണ്ടെന്നാണ് പ്രമാണം ഗ്രാമത്തിൻ്റെ മുത്തശ്ശി ഓർത്തെടുത്തു.പഴയകാല പൊന്നോണ  സ്മരണകൾ  ഓർത്തെടുത്തും, വല്യമ്മയുടെ ഈ മഹാമാരി കാലത്തെ ഓണാഘോഷത്തിൽ പഞ്ചായത്ത് ഭരണസമിതി പങ്കുചേർന്നു.പഴയകാലത്തെ ജീവിതം കഷ്ടതയും പ്രയാസങ്ങളും നിറഞ്ഞതായിരുന്നെങ്കിലും , ആഘോഷങ്ങളും വിശേഷങ്ങളുമെല്ലാം ഉത്സവ പ്രതീതിയും സന്തോഷങ്ങളും നന്മകളും നിറഞ്ഞതായിരുന്നെന്ന് വള്ളിക്കുട്ടിയമ്മ പറഞ്ഞു.മുത്തശ്ശിയെ ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അക്ബർ ഫൈസൽ ഓണ പുടവ നൽകി ആദരിച്ചു.വല്യമ്മയുടെ കൂടെ കുറച്ച് സമയം ചിലവഴിക്കാനായതും , പഴയകാല ഓർമ്മകളും അനുഭവങ്ങളും നേരിട്ട് കേൾക്കാനായതും , ഈ  മഹാമാരി കാലത്ത് ആശ്വാസമേകുന്നതും  സന്തോഷകരമാണെന്നും അക്ബർ ഫൈസൽ  അറിയിച്ചു .ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനിവിനു മെമ്പർമാരായ സുധീഷ് എന്നിവരും ,നാട്ടുകാരും പങ്കെടുത്തു.