25 April 2024 Thursday

ചാലിശേരി ജിസിസി ക്ലബ്ബ് ടീം സംഗമം ശ്രദ്ധേയമായി

ckmnews

ചാലിശേരി ജിസിസി ക്ലബ്ബ് ടീം സംഗമം ശ്രദ്ധേയമായി


ചാലിശേരി ഗ്രാമത്തിൽ മൂന്ന് പതിറ്റാണ്ടിനപ്പുറം കാൽപന്ത് കളിയിൽ ഗ്രാമത്തിലെ ജിസിസി ആർട്സ് ആന്റ് സ്പോർട്സ് ക്ലബിൽ   മുൻ നിരയിൽ കളിച്ച താരങ്ങളുടെ  ഒത്ത് ചേരൽ വേറിട്ട കാഴ്ചയായി.സ്കൂളുകളിലും മറ്റും  വിദ്യാർത്ഥികൾ കൂട്ടായ്മകൾ നടത്തുക പതിവെങ്കിലും തുടർച്ചായായി ഏഴു വർഷം ക്ലബ്ബിനുവേണ്ടി കളിച്ച ജിസിസി ടീം സംഗമം നവ്യാ നുഭവമായി.ക്ലബ്ബ് വൈസ് പ്രസിഡന്റ് സി.വി. മണികണ്ഠൻ ടീം സംഗമം ഉദ്ഘാടനം ചെയ്തു.ക്ലബിലെ ആദ്യകാല മെമ്പർമാരായ സൻജീവൻ സി.എം , ബാലൻ മാസ്റ്റർ , മാത്തുക്കുട്ടി , തമ്പി എ.വി. , ബോസ്  , വൈസ് പ്രസിഡന്റ് ബഷീർ മോഡേൺ , ജോൺസൻ എ.സി  , കേരള പോലീസ് ക്യാപ്റ്റനും ക്ലബ്ബ് അംഗവുമായ  ശ്രീരാഗ് അമ്പാടി , സെക്രട്ടറി പി.സി. തോംസൺ  എന്നിവർ പഴയ കാല  ഓർമ്മകൾ പങ്കു വെച്ചു.സെവൻസ് മൈതാനത്ത്  ഇന്നലെകളിലെ അസ്തമയങ്ങളിൽ പാറി നടന്ന് കാൽപന്ത് കളിയിലൂടെ  ഗ്രാമത്തിലെ ക്ലബ്ബിനു വേണ്ടി ഗോൾമഴ വർഷിച്ച ആദ്യകാല  താരങ്ങളുടെ അനുഭവങ്ങൾ പലരും പങ്കു വെച്ചത് പുതുതലമുറയിലെ താരങ്ങൾക്ക് ഉദയത്തിനുള്ള പ്രചോദനമായി.വിവിധ മേഖലകളിൽ ഗ്രാമത്തിനും , ക്ലബ്ബിനും അഭിമാനമായ താരങ്ങളെ ചടങ്ങിൽ ആദരിച്ചു.കേരള ഒളിംപിക്സ് ഗെയിംസിൽ വുഷു ആയോധന കലയിൽ സ്വർണ്ണ മെഡൽ നേടിയ ഷാജിമോൻ എ.സി മിലാൻ അക്കാദമിയിലേക്ക് ഗോൾകീപ്പറായി തെരഞ്ഞെടുക്കപ്പെട്ട  നന്ദകിഷോർ 2021 - 2022 ഐ ലീഗ് പ്ലയർ  ശ്രേയസ്സ് വി.ജെ ,ഇന്ത്യൻ നേവി അത് ലറ്റിക്സ് 110 മീറ്ററിൽ വെള്ളി മെഡൽ നേടിയ നാസീമുദ്ധീൻ ,പത്തനംതിട്ട യൂത്ത് വോളി ബോൾ ടീമിൽ ഇടം നേടിയ ഷഹനാസ് പാലക്കാട് ജില്ല ജൂനിയർ 

വോളിബോൾ ടീമിൽ സെലക്ഷൻ നേടിയ മുഹമ്മദ് ഷജീർ എന്നിവരെ ചടങ്ങിൽ മൊമ്മന്റോ നൽകി  ഭാരവാഹികൾ  ആദരിച്ചു. ടീം സംഗമത്തിന്റെ ഭാഗമായി മൈതാനത്ത് ഫുട്ബോൾ കോർട്ടിൽ  പന്ത് ഇരിക്കുന്ന ആകൃതിയിലുള്ള വലിയ കേക്ക് മുറിച്ച് എല്ലാവരും മധുരം പങ്കിട്ടു.ആദ്യകാലങ്ങളിൽ കളി കാണാൻ പോകുമ്പോൾ നടന്ന് നീങ്ങിയ വഴികളിൽ താരങ്ങൾക്കും ,ഫുട്ബോൾ പ്രേമികൾക്കും ആവേശമായ പഴയകാല പാട്ടുകൾ  ബാലൻ മാഷ് പാടി തുടങ്ങിയപ്പോൾ  എല്ലാവരും അതേറ്റുപാടിയത് സദസിന് ആഹ്ലാദമേകി.നിരവധി ഫുട്ബോൾ പ്രേമികളും , നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.ക്ലബ്ബ് ഭാരവാഹികളായ ഇക്ബാൽ എ.എം ,ബോംബൻ സി പോൾ , പി.എസ് വിനു ,  ബാബു നാസർ , ബാബു സി പോൾ ,  ബഷീർ തച്ചറായിൽ എന്നിവർ സംസാരിച്ചു