29 March 2024 Friday

തലക്കശ്ശേരി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു

ckmnews

തലക്കശ്ശേരി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു


റിയാദ്: സൗദി അറേബ്യയിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന തലക്കശ്ശേരി സ്വദേശി അസൈനാറുടെ മകൻ സുലൈമാൻ വാഹനാപകടത്തെ തുടർന്ന് സൗദി അറേബ്യയിലെ കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഞായറാഴ്ച്ച രാത്രിയാണ് മരണം സംഭവിച്ചത്.കഴിഞ്ഞ ആഴ്ച്ചയിലായിരുന്നു അപകടം ഉണ്ടായത്.സുലൈമാന്റെ സ്പോൺസറുമായി യാത്ര ചെയ്യവേയാണ് അപകടം ഉണ്ടായത്.സ്പോൺസറായ വനിത ആദ്യം അപകടത്തിൽ നേരത്തെ മരണപ്പെട്ടിരുന്നു.മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിൽ എത്തിക്കും.