27 April 2024 Saturday

ചാലിശ്ശേരി സ്വദേശിയായ യുവാവ് ദുബായിൽ ഹൃദയാഘാതം മൂലം മരിച്ചു

ckmnews

ചാലിശ്ശേരി സ്വദേശിയായ യുവാവ് ദുബായിൽ  ഹൃദയാഘാതം മൂലം മരിച്ചു


ദുബായ്: ചാലിശ്ശേരി കവുക്കോട് സ്വദേശിയായ യുവാവ് ദുബായിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ഇട്ടപ്പുറത്ത് മൊയ്തുണ്ണിയുടെ മകൻ മുഹമ്മദ്‌ റാഷിഫ് (32) ആണ് ഞായറാഴ്ച്ച യുഎഇ സമയം രാവിലെ 9 മണിയോടെ ആശുപത്രിയിൽ വെച്ച് മരണപ്പെട്ടത്. പെട്ടെന്നുള്ള ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം.നിലവിലെ ജോലിയിൽ നിന്ന് മാറി പുതിയ ജോലി കണ്ടെത്തുന്ന പരിശ്രമത്തിലായിരുന്നു റാഷിഫ്. മൃതദേഹം ദുബായ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഞായർ അവധിയായതിനാൽ തിങ്കളാഴ്ച്ചയായിരിക്കും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ഉണ്ടാകുക. ഭാര്യയും 2 കുട്ടികളും ഉണ്ട്.