28 March 2024 Thursday

ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി കൈവെച്ച മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭ:മലയാള ചലച്ചിത്ര കാണികൾ(മക്കൾ)അനുസ്മരണം

ckmnews

ചൊവ്വല്ലൂർ കൃഷ്ണൻ കുട്ടി  കൈവെച്ച മേഖലകളിൽ മികവ് തെളിയിച്ച പ്രതിഭ:മലയാള ചലച്ചിത്ര കാണികൾ(മക്കൾ)അനുസ്മരണം


ചങ്ങരംകുളം: സൗമ്യനും - സാമൂഹിക - സാംസ്കാരിക - സാഹിത്യ - സീരിയൽ - നാടക - ചലച്ചിത്ര - മാധ്യമപ്രവർത്തന  മേഖലകളിലെല്ലാം സകലകലാവല്ലഭൻ ആയിരുന്നു ചൊവ്വല്ലൂർ കൃഷ്ണൻകുട്ടിയെന്ന്  മലയാള ചലച്ചിത്ര കാണികൾ (മക്കൾ) ഓഫീസിൽ ചേർന്ന അനുശോചന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്   ഷെവ. സി.ഇ. ചാക്കുണ്ണി അനുസ്മരിച്ചു.സെക്രട്ടറി പി.ഐ. അജയൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.വൈസ് പ്രസിഡണ്ടുമാരായ പ്രൊഫസർ ഫിലിപ്പ്  കെ. ആന്റണി, എം. ശ്രീറാം, സെക്രട്ടറിമാരായ അഡ്വക്കേറ്റ് എം.കെ. അയ്യപ്പൻ, ടി.പി. വാസു, ജോസി. വി. ചുങ്കത്ത്, എൻ. റിയാസ്, സി. സി. മനോജ്‌ എന്നിവർ വിവിധ മേഖലകളിൽ ചൊവ്വല്ലൂർ നടത്തിയ  സ്തുത്യർഹമായ  പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് സംസാരിച്ചു.