01 April 2023 Saturday

കപ്പൂർ പഞ്ചായത്തിലെ കുമരനല്ലൂർ പുല്ലൂണിയിൽ വീട് കത്തി നശിച്ചു

ckmnews

കപ്പൂർ പഞ്ചായത്തിലെ കുമരനല്ലൂർ പുല്ലൂണിയിൽ വീട് കത്തി നശിച്ചു


കപ്പൂർ പഞ്ചായത്തിലെ കുമരനല്ലൂർ പുല്ലൂണിയിൽ വീട് കത്തി നശിച്ചു.തീ പിടുത്തത്തിൽ ആളപായമില്ല.കിഴക്കിനക്കര സുബ്രമണ്യൻ്റെ വീടാണ് വെള്ളിയാഴ്ച രാവിലെ അഗ്നിക്കിരയായത്. വീട്ടമ്മ കാലത്ത് മുറ്റമടിക്കുന്നതിനിടെ അകത്ത് നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇവർ വീട്ടിനകത്തെത്തുമ്പോഴേക്കും തീ വിവിധ ഭാഗങ്ങളിലേക്ക് പടർന്ന് പിടിച്ചിരുന്നു.അഗ്നിബാധയിൽ വീടിനകത്തെ ഗ്രഹോപകരണങ്ങളെല്ലാം കത്തി നശിച്ചു. ഇലക്ട്രിക്ക് വയറിങ്ങും പ്ലഗ് പോയിൻ്റുകളുമെല്ലാം  പൂർണ്ണമായി കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.അഗ്നിക്കിരയായ വീട്  കപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ ,വാർഡ് മെമ്പർ  എം രാധിക ,സെക്രട്ടറി ബിജുമോൾ,അസി.എഞ്ചിനീയർ ജിഷ എന്നിവർ  സന്ദർശിച്ചു .നാശനഷ്ട്ടങ്ങൾ' വിലയിരുത്തി  നഷ്ട്ടങ്ങളുടെ റിപ്പോർട്ട് വില്ലേജിലേക്ക് നൽകാൻ അധികൃതർ  അസിസ്റ്റൻ്റ് എഞ്ചിനീയർക്ക് നിർദേശം നൽകി