29 March 2024 Friday

തൃത്താലയുടെ സോക്കർ കാർണിവൽ:ലോഗോ പ്രകാശനം ചെയ്തു

ckmnews


കൂറ്റനാട്: തൃത്താലയുടെ സോക്കർ കാർണിവൽ ലോഗോ പ്രകാശനം  തൃത്താല ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ കേരള പോലീസ് ടീം ക്യാപ്റ്റൻ വി ജി ശ്രീരാഗ് അമ്പാടിക്കു നൽകി തദ്ദേശ സ്വയം ഭരണ എക്സ് സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രകാശനം ചെയ്തു.ചടങ്ങിൽ,  കൺവീനർ ടി പി ഷഫീക്, ബ്ലോക്ക് പഞ്ചായത്ത് വൈസ്  പ്രസിഡന്റ് പി ആർ കുഞ്ഞുണ്ണി, ബാബു നാസർ, കപ്പൂർ പഞ്ചായത്ത് പ്രസിഡന്റ് ശറഫുദീൻ കളത്തിൽ,  ടി അബ്ദുൽ കരീം, പി വി രജീഷ്, ടി കെ വിജയൻ എന്നിവർ പങ്കെടുത്തു.വീണ്ടുമൊരു ഫുട്ബോൾ ലോകകപ്പ് വരുന്നു. ഖത്തറിലെ കളിക്കളങ്ങളിൽ നവംബർ 20 മുതൽ പന്തുരുളാൻ തുടങ്ങുമ്പോൾ ആരവം നിറയുന്നത് ലോകമെങ്ങുമാണ്.ദേശത്തിന്റെയും വംശത്തിന്റെയും  അതിർത്തികളെ അപ്രസക്തമാക്കി മനുഷ്യർ ഒരു പന്തിനു പിന്നാലെ പായാൻ തുടങ്ങുന്നു. ലോകകപ്പ് ഫുട്ബോളിന്റെ കൊടിക്കൂറ ഉയരുമ്പോൾ ഏറെ ഫുട്ബോൾ പ്രേമികളും കളിക്കാരുമുള്ള നമ്മുടെ തൃത്താലയും അതിൽ പങ്കു ചേരുകയാണ്.