23 April 2024 Tuesday

മാലിന്യമുക്ത കേരളം:ചാലിശ്ശേരി പോലീസ് സ്റ്റേഷനും പരിസരവും ശുചീകരണം നടത്തി

ckmnews

മാലിന്യമുക്ത കേരളം:ചാലിശ്ശേരി പോലീസ് സ്റ്റേഷനും പരിസരവും  ശുചീകരണം നടത്തി


ചാലിശ്ശേരി പോലീസ് സ്റ്റേഷനും, പരിസരവും ശുചി കരണം നടത്തിയത് മാതൃകയായി.ക്ലീൻ കേരള ശുചിത്വ കേരളം പദ്ധതിയുടെ ഭാഗമായാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.സതീഷ് കുമാർ, സബ്ബ് ഇൻസ്പെക്ടർ ടി.വി.ഋഷിപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സേനാംഗങ്ങൾ ,സ്കൂൾ എസ്.പി.സി. അംഗങ്ങൾ , ഹരിത കർമ്മ സേന അംഗങ്ങൾ എന്നിവർ ചേർന്ന് സ്റ്റേഷനും പരിസരവും ശുചീകരണം നടത്തിയത്.കൊപ്പം സ്റ്റേഷനിലേക്ക് സ്ഥലം മാറിപ്പോകുന്ന മികച്ച ജനമൈത്രി ബീറ്റ് ഓഫീസർക്കുള്ള  മുഖ്യമന്ത്രിയുടെ സ്വർണ്ണ മെഡൽ നേടിയ ബീറ്റ് ഓഫീസർ എ.ശ്രീകുമാറും ജനകീയ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളിയായി.പരിപാടിയിൽ  സ്കൂൾ എ.സി. പി.ഒ.മാരായ കെ.എൻ.ശിവ,പി.ജിഷ,

എസ്.ഐ.എ.കെ.താഹിർ, റൈറ്റർ എം.വി.ശ്രീനിവാസൻ,ജനമൈത്രി ബീറ്റ് ഓഫീസർ എ.ശ്രീകുമാർ, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി,പോലീസ് ഉദ്യോഗസ്ഥരായ സുരേഷ്, പി.ആർ.രാജേഷ്,എ.മനോജ്‌, കെ.എസ്.ഗിരീഷ് കുമാർ,എൻ.വി.ചന്ദ്രൻ,കെ.കമൽ,വി. യു.പ്രശാന്ത്,ടി.ജി.പ്രതീഷ്,വി.സ്മിത,ആർ.സുഭാഷിണി തുടങ്ങിയവർ പങ്കെടുത്തു.