08 May 2024 Wednesday

തൃത്താല സബ് ജില്ലസീനിയർ വോളി ബോളിൽ ചാലിശേരി സ്കൂൾ ജേതാക്കളായി

ckmnews


തൃത്താല:തൃത്താല സബ് ജില്ല വോളിബോൾ ടൂർണമെന്റിൽ സീനിയർ വിഭാഗത്തിൽ ചാലിശ്ശേരി ഗവ: ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.ചൊവ്വാഴ്ച ചാലിശേരി ഗവ.ഹൈസ്കൂൾ മൈതാനത്ത് നടന്ന മൽസരത്തിൽ വട്ടേനാട് ,കുമരനെല്ലൂർ സ്കൂൾ ടീമിനെ 

പരാജയപ്പെടുത്തിയാണ് ചാലിശേരി ഫൈനലിൽ പ്രവേശിച്ചത്.ഫൈനലിൽ പെരിങ്ങോട് ഹൈസ്കൂളിനെ എതിരില്ലാത്ത രണ്ട് സെന്റുകൾക്ക് (25 - 16 , 25 - 19 ) തോൽപ്പിച്ച്  ചാലിശേരി സ്ക്കൂൾ ജേതാക്കളായത്.വിജയികൾക്ക് സ്കൂൾ പ്രധാനധ്യാപിക ടി.എസ്. ദേവിക , സബ് ജില്ല സെക്രട്ടറി കെ.കൃഷ്ണൻ , കായികദ്ധ്യാപകരായ ഷക്കീല മുഹമ്മദ് , സാജൻ പാവേലി എന്നിവർ ചേർന്ന് ട്രോഫികൾ നൽകി.