19 April 2024 Friday

ചാലിശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സൈബർ ലോകത്തെ സുരക്ഷിത ജീവിതം സെമിനാർ നടത്തി

ckmnews

ചാലിശേരി ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ സൈബർ ലോകത്തെ സുരക്ഷിത ജീവിതം സെമിനാർ നടത്തി


ചങ്ങരംകുളം :ചാലിശ്ശേരി ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ്ന്റെ നേതൃത്വത്തിൽ അമ്മമാർക്ക് സൈബർ ലോകത്തെ സുരക്ഷിത ജീവിതം എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ സംഘടിപ്പിച്ചു.സെമിനാർ സ്കൂൾ പ്രധാന അധ്യാപിക  ദേവിക ടി.എസ് ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ സൈബർ ലോകത്ത് അറിഞ്ഞിരിക്കേണ്ട  കാര്യങ്ങളെക്കുറിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അർജുൻ അനിൽ , ഫിദ അബ്ദുൾ ഹമീദ്‌ , ഹൃദ്യിക് , മാർജാൻ പർവിൻ  എന്നിവർ വിഡീയോ  പ്രദർശനത്തിലൂടെ വിശദമായ ക്ലാസ്സെടുത്തു.നിരവധി  രക്ഷിതാക്കളും അദ്ധ്യാപകരും സെമിനാറിൽ പങ്കെടുത്തു.ചടങ്ങിൽ ലിറ്റിൽ കെസ്റ്റ് മാസ്റ്റർ സന്തോഷ് ബാലകൃഷ്ണൻ ,അദ്ധ്യാപിക സ്മിത എന്നിവർ സംസാരിച്ചു.