27 April 2024 Saturday

ലോക്ക് ഡൗണ്‍ ആനന്ദകരമാക്കാന്‍ ഇലയില്‍ കലാവിരുന്ന് ഒരുക്കി കുരുന്നുകള്‍

ckmnews

ചങ്ങരംകുളം:ലോക്ക് ഡൗണ്‍ ആനന്ദകരമാക്കാന്‍ ഇലയില്‍ കലാവിരുന്ന് ഒരുക്കുകയാണ് കപ്പൂര്‍ സ്കൂളിലെ കുരുന്നുകള്‍.കപ്പൂർ കെഎഎംഎഎൽപി സ്കൂളിലെ അധ്യാപകരാണ് കുട്ടികളുടെ സർഗാത്മക സൃഷ്ടികൾ  പരിപോഷിക്കാനായി വിത്യസ്ഥമായ മത്സരം സംഘടിപ്പിച്ചത്.ലോക് ഡൗൺ സമയം വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ പാഠ്യ പ്രവർത്തങ്ങൾ ചെയ്യാനും അവർക്കു സാധിക്കുന്നു എന്നതാണ് "ഇല കല" എന്നപേരിൽ നടത്തുന്ന ഇല ചിത്രങ്ങളുടെ  നിർമ്മാണങൾ കൊണ്ട് അധ്യാപകര്‍ ലക്ഷ്യം വെക്കുന്നത്. മത്സരങ്ങള്‍ നടത്തിയത്  വാട്സാപ്പ് വഴിയായിരുന്നു.നിർദേശങ്ങളും നിബന്ധനകളും നിശ്ചിത സമയവും നൽകി പ്രത്യകം  ഉണ്ടാക്കിയ ഗ്രൂപ്പിൽ അറിയിച്ചുകൊണ്ട്  ആണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.എല്ലാ ക്ലാസിലെ കുട്ടികൾക്കും പങ്കെടുക്കാൻ അവസരം നൽകിയിരുന്നു.  ഇല ചിത്രങ്ങളാൽ സമ്പുഷ്ടമായിരുന്നു.മികച്ച ചിത്രങ്ങൾക്ക് സമ്മാനവും നൽകി.  കുട്ടികളും രക്ഷിതാക്കളും വളരെ ഉത്സാഹത്തോടെ ആണ് മത്സരം ഏറ്റടുത്തിരിക്കുന്നത് ഏകദേശം നൂറോളം ചിത്രങ്ങൾ മത്സരത്തിനായി അയച്ചു തന്നതായി അധ്യാപകര്‍ പറഞ്ഞു. പാഴ് വസ്തുക്കൾ കൊണ്ടുള്ള കളിപ്പാട്ടങ്ങളുടെ  നിർമ്മാണമാണ് അടുത്ത മത്സരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്.കപ്പൂർ സ്കൂളിലെ അദ്ധ്യാപകരായ ജിതേഷ് കുമാർ സ്മിത, ആശ, രമ്യ എന്നിവർ  മത്സരത്തിന് നേതൃത്വം നൽകിയിരിക്കുന്നത്. 

(മുഹമ്മദലി ഗോഖലെ)