08 May 2024 Wednesday

ചാലിശ്ശേരി കൂറ്റനാട് പാതയിൽ റോഡിലേക്ക് മരം വീണ് യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു

ckmnews

ചാലിശ്ശേരി കൂറ്റനാട് പാതയിൽ റോഡിലേക്ക് മരം വീണ് യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു


ചാലിശ്ശേരി കൂറ്റനാട് പാതയിൽ റോഡിലേക്ക് മരം വീണ് യാത്രക്കാർ തലനാരിഴക്ക് രക്ഷപ്പെട്ടു.ചാലിശ്ശേരി ഖദീജ മാൻസിലിനു സമീപം സലിം സോമിൽ ഉടമ അഹമ്മദ് ഉണ്ണിയുടെ വീടിന് മുൻവശത്തുള്ള പാലമരത്തിന്റെ വലിയ കൊമ്പാണ് ഞായറാഴ്ച രാവിലെ 7 മണിയോട് കൂടി പൊട്ടി വീണത്.തിരക്കേറിയ നിലമ്പൂർ -പെരുമ്പിലാവ് സംസ്ഥാനപാതയിലാണ് അപകടം. റോഡിൽ വാഹനങ്ങൾ കുറവായതിനാലാണ് വലിയ ദുരന്തം ഒഴിവായത്.ചാലിശ്ശേരി പോലീസും,ഫയർഫോഴ്സും സ്ഥലത്തെത്തി  മരക്കൊമ്പ് നീക്കം ചെയ്ത് ഗതാഗതം പുന:സ്ഥാപിച്ചു.