19 April 2024 Friday

ഹാരിസിൻ്റ നിര്യാണം:ചാലിശ്ശേരി ജിസിസി ക്ലബ്ബ് അനുശോചിച്ചു

ckmnews

ഹാരിസിൻ്റ നിര്യാണം:ചാലിശ്ശേരി ജിസിസി ക്ലബ്ബ് അനുശോചിച്ചു


ചങ്ങരംകുളം:ചാലിശ്ശേരി ജിസിസി ക്ലബ്ബിൽ ഫുട്ബോൾ മൽസരങ്ങളിൽ ഗോൾവലയം കാത്ത  ഹാരിസ് കോലിക്കരയുടെ നിര്യാണത്തിൽ  ചാലിശ്ശേരി ജിസിസി ക്ലബ്ബ്  അനുശോചിച്ചു.നിരവധി  ടൂർണമെന്റുകളിൽ ഗോൾ വലയം കാത്ത ഹാരിസ് ചാലിശ്ശേരിയിൽ ഏറെ  സൗഹൃദങ്ങൾ കാത്ത് സൂക്ഷിച്ചിരുന്നു.ഇവയെല്ലാം  ബാക്കി വെച്ചാണ് വിട പറയുന്നത് .മൈതാനത്ത് എത്തിയാൽ  ഹാരിസ് സഹ കളിക്കാർക്ക് എപ്പോഴും ഊർജം പകർന്നു നൽകിയിരുന്നത്  മറക്കാനാകാത്ത ഓർമ്മയാണ്.കാൽപന്ത്കളിയെ ജീവനു തുല്യം സ്നേഹിച്ച ഹാരിസ് കഴിഞ്ഞ ദിവസവും  രാവിലെ ചാലിശ്ശേരി ഹൈസ്കൂൾ  മൈതാനത്ത് കളിക്കാൻ എത്തിയിരുന്നു.ഹാരിസിന്റെ നിര്യാണത്തിൽ ക്ലബ്ബ്  പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് ,സെക്രട്ടറി തോംസൺ പി.സി ,വൈസ് പ്രസിഡൻറുമാരായ  ബഷീർമോഡേൺ ,മണികണ്ഠൻ സി.വി ,ട്രഷറർ ഇക്ബാൽ എ എം ,ജോ സെക്രട്ടറി നൗഷാദ് എ.എം , മസൂദ് എന്നിവർ അനുശോചിച്ചു.