19 April 2024 Friday

ചാലിശ്ശേരി കല്ലുപുറം റോഡ് നവീകരണം തുടങ്ങി

ckmnews

ചാലിശ്ശേരി കല്ലുപുറം റോഡ് നവീകരണം തുടങ്ങി


ചങ്ങരംകുളം: ചാലിശ്ശേരി അങ്ങാടി കല്ലുപുറം പാത  തകർന്ന റോഡിൻ്റെ നവീകരണ പണി തുടങ്ങി.പഞ്ചായത്ത് പതിമൂന്നാം വാർഡിൽ ഉൾപ്പെടുന്ന പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള റോഡ് തകർന്നതിനെ തുടർന്ന്  വാർഡ് മെമ്പർ ആനിവിനു  സ്ഥലം എം എൽ എ യായ സ്പീക്കർ എം.ബി രാജേഷിനെ പരാതി നൽകിയിരുന്നു.തുടർന്നാണ് കല്ലുപുറം റോഡിൽ  സ്വകാര്യ കല്യാണമണ്ഡപംമുതൽ  പാടം വരെയുള്ള 250 മീറ്റർ  റോഡ് നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് പത്ത് ലക്ഷം രൂപ അനുവദിച്ചത്.അഞ്ചര മീറ്റർ വീതിയിലാണ് റോഡ് നിർമ്മിക്കുന്നത് കൂടാതെ റോഡ് ഒരടി ഉയരം കൂട്ടുകയും ചെയ്യുന്നുണ്ട്.നാലു ദിവസമായി റോഡ് നിർമ്മാണം തുടരുകയാണ്. ആധുനിക രീതിയിലുള്ള 

ബി.എം ബി.സി  രീതിയിൽ  റൈബ്ബർ റെസിംഗാണ്  റോഡ് നവീകരണം.തൃശൂർ - പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാതയിൽ  കവുക്കോട് പാലം മുതൽ  പാടം വരെ   എൺപത് മീറ്റർ ദൂരവും  ടാറിങ് നടത്തുന്നതിന്  

സ്പീക്കർ ഇടപെടണമെന്നാണ്  യാത്രക്കാരുടേയും  നാട്ടുകാരുടെ ആവശ്യം.റോഡ്  നിർമാണം പൂർത്തിയായൽ  കടവല്ലൂർ , പഴഞ്ഞി  ഭാഗങ്ങളിൽ നിന്ന് പട്ടാമ്പി ഭാഗത്തേക്ക് പോകുവാൻ യാത്രക്കാർക്ക്  സമയവും ,ദൂരവും ലാഭകരമാകും.