08 May 2024 Wednesday

ചാലിശേരിയിൽ പരിശുദ്ധ യെൽദോ മോർ ബസ്സേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി

ckmnews

ചാലിശേരിയിൽ

പരിശുദ്ധ യെൽദോ മോർ ബസ്സേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളിന് കൊടിയേറി


ചാലിശ്ശേരി  സെൻറ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ യെൽദോ മോർ ബസേലിയോസ് ബാവായുടെ 338 മത് ഓർമ്മ പെരുന്നാളിന് ഞായറാഴ്ച കൊടിയേറി.ഞായറാഴ്ച രാവിലെ വികാരി ഫാ എൽദോസ് ചിറക്കുഴിയിൽ വിശുദ്ധ കുർബാന അർപ്പിച്ചു തുടർന്ന് പെരുന്നാൾ കൊടിയേറ്റം നടത്തി.

 ഒക്ടോബർ 7 ,8 (ശനി , ഞായർ )ദിവസങ്ങളിലാണ് ഓർമ്മപ്പെരുന്നാൾ ആഘോഷിക്കുന്നത് .കോതമംഗലം മർത്തോമ്മൻ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യെൽദോ ബാവയുടെ ഓർമ്മയാണ് ഇടവക പെരുന്നാളായി ആചരിക്കുന്നത്.ശനിയാഴ്ച വൈകിട്ട് ആറിന് സന്ധ്യാനമസ്കാരം ,  നേർച്ച വിളമ്പൽ എന്നിവ നടക്കും ഞായറാഴ്ച രാവിലെ പെരുന്നാൾ വിശുദ്ധ കുർബ്ബാനക്ക് മർക്കോസ് മോർ ക്രിസ്സോസ്റ്റമോസ് മെത്രാപ്പോലീത്തമുഖ്യ കാർമ്മികത്വം വഹിക്കും.

  മധ്യസ്ഥ പ്രാർത്ഥന , പെരുന്നാൾ സന്ദേശം,  എന്നിവ നടക്കും.തുടർന്ന് നാടിന്റെ സർവ്വ ക്ഷേമ ഐശ്വര്യങ്ങൾക്കായി  അങ്ങാടി ചുറ്റി പെരുന്നാൾ പ്രദക്ഷിണം നടക്കും.തുടർന്ന് വർഷത്തിലൊരിക്കൽ മാത്രം പേടകത്തിൽ നിന്ന് പുറത്തെടുക്കുന്ന പരിശുദ്ധ

 യെൽദോ ബാവയുടെ തിരുശേഷിപ്പ് വണക്കവും നേർച്ചസദ്യയും ഉണ്ടാകും.പെരുന്നാൾ ശുശ്രൂഷകൾക്ക് വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ ട്രസ്റ്റി സി.യു. ശലമോൻ ,   സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരടങ്ങുന്ന മാനേജിങ് കമ്മിറ്റി നേതൃത്വം നൽകും