26 April 2024 Friday

കെസിഇയു തൃത്താല ഏരിയ കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി

ckmnews

കെസിഇയു  തൃത്താല ഏരിയ കമ്മറ്റി പ്രതിഷേധ ധർണ്ണ നടത്തി 


കെ സി ഇ യു തൃത്താല ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്ക് കൂറ്റനാട് ബ്രാഞ്ചിന് മുന്നിൽ  പ്രതിഷേധ ധർണ നടത്തി.സഹകരണ ബാങ്ക് ജീവനക്കാരുടെ  പ്രോവിഡൻ്റ് ഫണ്ട് നിക്ഷേപത്തിൻ്റെ പലിശ നിരക്ക് വെട്ടിക്കുറച്ച നടപടി തിരുത്തുക. , പ്രോവിഡൻറ് ഫണ്ട് നിക്ഷേപത്തിന് ഇ.പി.എഫ് അംഗീകാരം ലഭ്യമാക്കി ആദായ നികുതി ഇളവ് ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിക്ഷേധ ധർണ്ണ സംഘടിപ്പിച്ചത്.സി ഐ ടി യു ഡിവിഷൻ പ്രസിഡന്റ് എം.കെ.പ്രദീപ്‌ ധർണ്ണ ഉദ്ഘാടനം ചെയ്തു.

പ്രസിഡൻ്റ് വി.പി രാജൻ അധ്യക്ഷനായി.ഡിവിഷൻ സെക്രട്ടറി പി.ആർ.കുഞ്ഞുണ്ണി ,സി പി , ഐഎം ഏരിയ സെക്രട്ടറി പി.എൻ.മോഹനൻ  ,. കെ സി ഇ യുഏരിയ സെക്രട്ടറി പി.വി.ഷാജു  ,  സുമ എന്നിവർ സംസാരിച്ചു.