28 March 2024 Thursday

ഭാരതപ്പുഴ സംരക്ഷണ സമിതി തൃത്താല ഗവണ്മെന്റ് ഹെൽത്ത് സെന്ററിലേക്ക് വേസ്റ്റ് സംസ്കരണ പ്ലാന്റ് നൽകി

ckmnews

ഭാരതപ്പുഴ സംരക്ഷണ സമിതി തൃത്താല ഗവണ്മെന്റ് ഹെൽത്ത് സെന്ററിലേക്ക്   വേസ്റ്റ് സംസ്കരണ പ്ലാന്റ് നൽകി

തൃത്താല: ഗവണ്മെന്റ് ഹെൽത്ത്‌ സെന്ററിലേക്ക് വേസ്റ്റ് സംസ്ക്കരണ പ്ലാന്റ് നൽകി. ഭാരതപ്പുഴ സംരക്ഷണ സമിതി പട്ടാമ്പി കോഡിനെറ്റെർ ഹുസൈൻ തട്ടത്താഴത്ത്‌ ഹെൽത്ത്‌ സെന്റർലെ സീനിയർ ഡോക്ടർ കിഷോറിന് പ്ലാന്റ് കൈമാറി.ചടങ്ങിൽ തൃത്താല ഹെൽത്ത് ഇൻസ്‌പെക്ടർ പത്മനാഭൻ, ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടർ,  ഭാരതപ്പുഴ സംരക്ഷണ സമിതി പ്രവർത്തകാരായ ആർജി ഉണ്ണി, ഷംസു നിള, യുഎ റഷീദ് പാലത്തറഗേറ്റ് എന്നിവർ പങ്കെടുത്തു സംസാരിച്ചു. പ്രകൃതി സംരക്ഷണതിനൊപ്പം ഭാരതപ്പുഴ സംരക്ഷണസമിതി ഇത്തരത്തിലുള്ള ജന സേവനങ്ങൾ ചെയ്യുന്നത് മാതൃകാപരമാണ്. സമൂഹത്തിന്റെ ആവശ്യകതകൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന ഭാരതപ്പുഴ സംരക്ഷണ സമിതി പ്രവർത്തകർക്കും ഹെൽത്ത് ഇൻസ്പെക്ടർ പത്മനാഭൻ

സർവ്വവിധ ഭാവുകങ്ങളും ആശംസിച്ചു.