18 April 2024 Thursday

ചാലിശ്ശേരി ഗവ:ഹയർസെക്കൻഡറി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം നടത്തി

ckmnews

ചാലിശ്ശേരി ഗവ:ഹയർസെക്കൻഡറി സ്കൂളിൽ യാത്രയയപ്പ് സമ്മേളനം നടത്തി


ചാലിശ്ശേരി ഗവ:ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്കുളള  യാത്രയയപ്പ് സമ്മേളനം  തദ്ദേശ - എക്സൈസ് വകുപ്പ് മന്ത്രി അഡ്വ.എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.വിശ്രമിക്കാതെ തന്നെ സമൂഹത്തിന് കൂടുതൽ കാര്യങ്ങൾ ചെയ്യുവാൻ വിരമിക്കുന്ന അദ്ധ്യാപകർക്ക് കഴിയട്ടെയെന്ന്  മന്ത്രി ആശംസിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വക്കറ്റ് വിപി റജീന അധ്യക്ഷനായി.വിരമിക്കുന്ന പ്രിൻസിപ്പാൾ  ഡോ കെ മുരുഗദോസ് അദ്ധ്യാപകരായ കൃഷ്ണപ്രീതി ബി. കെ. ഹരിദേവൻ , സീന പി കെ എന്നിവർക്കുള്ളസ്കൂൾ പിടിഎ യുടെ  ഉപഹാര വിതരണവും അദ്ധ്യാപിക സീന പി.കെ യുടെ 35 വർഷത്തെ അധ്യാപന അനുഭവങ്ങൾ  വിവരിച്ച ഓർമകളുടെ ഓളങ്ങൾ പുസ്തകത്തിന്റെ  പ്രകാശനവും മന്ത്രി നിർവഹിച്ചു.സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥി ആദിത്യ കെ.എ വരച്ച മന്ത്രിയുടെ  ചിത്രം മന്ത്രി എം.ബി രാജേഷിന്  കൈമാറി


 ഹൈസ്കൂൾ , ഹയർ സെക്കണ്ടറി വിഭാഗത്തിലെ ക്ലാസ് മുറികളിലേക്ക് ജില്ലാ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ ഇരിപ്പിടങ്ങളുടെ  വിതരണം ജില്ലാ പഞ്ചായത്ത് അംഗം അനു വിനോദ് നിർവഹിച്ചു.വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വിദ്യാർത്ഥികളെ പഞ്ചായത്ത് പ്രസിഡൻറ് എ .വി . സന്ധ്യ ആദരിച്ചു.വിരമിക്കുന്ന അദ്ധ്യാപകർക്കുളള  സ്വർണ്ണ നാണയങ്ങൾ  പ്രധാനദ്ധ്യാപിക ടി.എസ് ദേവിക സമ്മാനിച്ചു.യാത്രയയപ്പ് സമ്മേളനത്തിന്റെ ഭാഗമായി വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും വിവിധ കലാപരിപാടികളും വിരമിക്കുന്ന അദ്ധ്യാപകരുടെ ഓർമ്മകൾ പങ്കു വെച്ചുള്ള സൗഹൃദ സദസും നടത്തി.ചടങ്ങിൽ ബ്ലോക്ക് വൈസ് പ്രസിഡൻറ് പി. ആർ.കുഞ്ഞുണ്ണി,പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ്  കമ്മിറ്റി ചെയർപേഴ്സൺ ആനി വിനു, ക്ഷേമകാര്യ സ്റ്റാൻഡിംഗ്  കമ്മിറ്റി ചെയർപേഴ്സൺ നിഷ അജിത് കുമാർ ,പഞ്ചായത്ത്  അംഗം പി.വി.രജീഷ് , ബി.പി.സി. ശ്രീജിത്ത് വി.പി , പിടിഎ പ്രസിഡൻറ് പി. കെ. കിഷോർ , വൈസ് പ്രസിഡൻറ് ബാബു നാസർ , എസ്.എം.സി ചെയർമാൻ പി. ശിവൻ ,   എച്ച്.എസ് സ്റ്റാഫ് സെക്രട്ടറി സുനിൽ സി. വി എന്നിവർ സംസാരിച്ചു.സ്കൂൾ പ്രധാന അധ്യാപിക ടി. എസ് .ദേവിക സ്വാഗതവും എച്ച് എസ് എസ് സ്റ്റാഫ് സെക്രട്ടറി പി. വിജയൻ നന്ദിയും പറഞ്ഞു