27 April 2024 Saturday

പേപ്പർ ബാഗ് ദിനം:മുലയംപറമ്പ് ക്ഷേത്രമൈതാനത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു

ckmnews

പേപ്പർ ബാഗ് ദിനം:മുലയംപറമ്പ് ക്ഷേത്രമൈതാനത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു


ചാലിശ്ശേരി:ജൂലൈ 12 ലോക പേപ്പർ ബാഗ് ദിനത്തിൽ   "പ്ലാസ്റ്റിക്കിന് വിട ചൊല്ലാം,പ്രകൃതിയെ സംരക്ഷിയ്ക്കാം"എന്ന മൂല്യവത്തായ സന്ദേശം ജനങ്ങളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ചാലിശ്ശേരി ജനമൈത്രി പോലീസും,ചാലിശ്ശേരി പഞ്ചായത്ത് അധികാരികളും,നാട്ടുകാരും  ചേർന്ന്  മുലയംപറമ്പ് ക്ഷേത്ര മൈതാനത്തും, പരിസരങ്ങളിലും മറ്റുമുള്ള പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നീക്കം ചെയ്തു.പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ പരിപാടി ഉദ്ഘാടനം ചെയ്തു.ജനമൈത്രി സബ്ബ് ഇൻസ്പെക്ടർ പി. പി. സാജൻ നന്ദി രേഖപ്പെടുത്തിയ പ്ലാസ്റ്റിക്ക് നിർമ്മാർജ്ജന യഞ്ജത്തിൽ ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ.ശ്രീകുമാർ,കെ.ഡി. അഭിലാഷ്,മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സുനിൽകുമാർ,പഞ്ചായത്ത്‌ കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി എന്നിവർ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.