24 April 2024 Wednesday

പെരുമണ്ണൂർ ശ്രീകോട്ടക്കാവ് ഭഗവതീ ക്ഷേത്രത്തിലെ പൂര മഹോത്സവം വർണ്ണാഭമായി

ckmnews

പെരുമണ്ണൂർ ശ്രീകോട്ടക്കാവ് ഭഗവതീ ക്ഷേത്രത്തിലെ പൂര മഹോത്സവം വർണ്ണാഭമായി


ചാലിശ്ശേരി:പെരുമണ്ണൂർ ശ്രീകോട്ടക്കാവ് ഭഗവതീ ക്ഷേത്രത്തിലെ പൂര മഹോത്സവം വർണ്ണാഭമായി ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ  വിശേഷാൽ പൂജകൾ നടന്നു. ഉച്ചക്ക് ശേഷം ഗജവീരൻമാരുടെ അകമ്പടിയോടെ ആരംഭിച്ച എഴുന്നെള്ളിപ്പിന്  പഞ്ചവാദ്യം അകമ്പടിയായി

വൈകീട്ട്  വിവിധ ദേശങ്ങളിൽ നിന്നുള്ള പൂരാഘോഷങ്ങൾ   ക്ഷേത്രത്തിലെത്തി നാലോളം ഗജവീരന്മാർ കൂട്ടി എഴുന്നെള്ളിപ്പിൽ അണിനിരന്നു ശിങ്കാരിമേളം, പൂക്കാവടി , തകിൽവാദ്യം ,തെയ്യം എന്നിവയുടെ വരവുകൾ  നയന മനോഹര കാഴ്ചകളായി കരിങ്കാളി , ഭൂതൻ തിറ എന്നീ നാടൻ വേലകളും ക്ഷേത്രത്തിലെത്തി.ക്ഷേത്രസന്നിധിയിലേക്ക്  രാവിലെ മുതൽ ഭക്തജനങ്ങളുടെ വൻ തിരക്കായിരുന്നു രാത്രിയിൽ  ബാലകൃഷ്ണൻ കൽപ്പാത്തി,നിതീഷ് ചിറക്കൽ എന്നിവരുടെ തായമ്പക എന്നിവ അരങ്ങേറി  രാത്രി പൂരത്തിന് ശേഷം  ഉത്സവത്തിന് സമാപനമായി