26 April 2024 Friday

രാഷ്ട്രീയത്തിനപ്പുറം സൗഹൃദം പങ്ക് വച്ച് യുവതുര്‍ക്കികള്‍ വിവാഹ വീട്ടിൽ സ്ഥാനാർത്ഥികൾ എം.ബി രാജേഷ് ,വി.ടി ബലറാം ഒത്തുചേർന്നു

ckmnews

രാഷ്ട്രീയത്തിനപ്പുറം സൗഹൃദം പങ്ക് വച്ച് യുവതുര്‍ക്കികള്‍


വിവാഹ വീട്ടിൽ

സ്ഥാനാർത്ഥികൾ

എം.ബി രാജേഷ് ,വി.ടി ബലറാം

ഒത്തുചേർന്നു


ചങ്ങരംകുളം:തിരഞ്ഞെടുപ്പ് പ്രചരണച്ചൂടിലും  വിവാഹ വീട്ടിൽ തൃത്താല നിയോജക മണ്ഡലത്തിലെ  എൽ ഡി എഫ് , യുഡിഎഫ്  സ്ഥാനാർഥികളായ വി.ടി. ബൽറാമും എം ബി രാജേഷും ഒത്തുചേർന്നു.ആലൂരിൽ നടന്ന വിവാഹ ചടങ്ങിലാണ്    സ്ഥാനാർഥികളായ  എം.ബി രാജേഷും വി.ടി. ബൽറാമും പരസ്പരം മുഖാമുഖം കണ്ടത്.തിരഞ്ഞെടുപ്പ് പ്രചരണം ചൂടേറിയ വേളയിലും  ഇരുവരെയും ഒരേ വേദിയിൽ കാണാനാനായത് നാട്ടുകാർക്കും കൗതുകമായി.ഇരുവരും പരസ്പരം സൗഹൃദം പങ്കുവെച്ചു. ഫോട്ടേയെടുത്തും ആളുകൾക്കൊപ്പം ചേർന്ന് സെൽഫിയെടുത്ത ശേഷം വോട്ടഭ്യർഥിച്ചാണ് ഇരുവരും വിവാഹ വീട്ടിൽ നിന്ന് മടങ്ങിയത്.