08 May 2024 Wednesday

ആവേശം നിറച്ച് ചാലിശ്ശേരിയിൽ സെവൻസ് ഫുട്ബോൾ മേള.

ckmnews


ചാലിശ്ശേരി: ചാലിശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് 

 ജി.സി.സി.ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും , ജീവകാരുണ്യ മേഖലയിൽ

 നിറസാന്നിധ്യമായ

മുക്കിലപീടിക മഹാത്മ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായി നടത്തുന്ന അഖില കേരള ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റ് വിളംബര ഘോഷയാത്ര മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. 

നാഷ്ണൽ സ്കൂൾ ഗെയിംസിൽ അണ്ടർ 17 കേരള ചാമ്പ്യൻഷിപ്പ് നേടിയ ടീമിൻ്റെ പ്രതിരോധ കാത്ത ജിസിസി അക്കാദമി താരം അബ്ദുൾ ബാസിതിന് മന്ത്രി പതാക കൈമാറി തുടർന്ന് നടന്ന ഘോഷയാത്ര മെയിൻ റോഡ് സെൻ്ററിൽ നിന്ന് തുടങ്ങി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് സമാപിച്ചു.


 

 ഞായറാഴ്ച രാത്രി ചെയർമാൻ റോബർട്ട് തമ്പി മൈതനാത്ത് പതാക ഉയർത്തി


രാത്രി എട്ടിന് നടന്ന ഉദ്ഘാടന മൽസരം കേരള പോലീസ് ഫുട്ബോൾ ടീമ് ക്യാപ്റ്റൻ അമ്പാടി ശ്രീരാഗ് കിക്കോഫ് ചെയ്തു.


 പഞ്ചായത്ത് പ്രസിഡൻ്റ് എ.വി. 'സന്ധ്യ , ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി. ആർ. കുഞ്ഞുണ്ണി , ബ്ലോക്ക് മെമ്പർ ബാവ മാളിയേക്കൽ , പി ടി എ പ്രസിഡൻ്റ് പി.വി. രജീഷ് , യൂസഫ് പണിക്കവീട്ടിൽ , പി.വി. ഉമ്മർ മൗലവി , ബാലൻ മാസ്റ്റർ , തമ്പി കൊള്ളന്നൂർ, ക്ലബ് രക്ഷാധികാരി ബാബു നാസർ , പഞ്ചായത്തംഗങ്ങളായ ആനി വിനു , നിഷ അജിത്കുമാർ സംസാരിച്ചു. ടീമംഗങ്ങളെ വിശ്ഷിടാതിഥികൾ പരിചയപ്പെട്ടു. വാദ്യമേളവും ഫേൻസി വെടിവെക്കട്ടും ഉണ്ടായി


മൽസരത്തിൽ സലീം സോമിൽ മാർവ്വൽ ചാലിശേരി രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് റോയൽ കിംഗ്സ് പെരിങ്ങന്നൂരിനെ പരാജയപ്പടുത്തി


മൈതാനത്ത് സ്റ്റേഡിയം നിലവിൽ വന്ന ശേഷമുള്ള ആദ്യത്തെ ടൂർണമെൻ്റ് /കാണാനെത്തിയ കായികപ്രേമികൾ ഗാലറിയിലെ സീറ്റുകൾ കൈയ്യടക്കി ടൂർണ്ണമെൻ്റ് ആസ്വദിച്ചു.തിങ്കളാഴ്ച രാത്രി എട്ടിന് 

പ്ലേബോയ്സ് തൃശ്ശൂരും , പുലരി കോക്കൂരും തമ്മിൽ ഏറ്റുമുട്ടും