26 April 2024 Friday

സ്നേഹവും സൗഹാർദ്ധവും കൊണ്ട് വെറുപ്പിനെ പ്രതിരോധിക്കുക:ഡോ.പി.അബ്ദു സലഫി

ckmnews

സ്നേഹവും സൗഹാർദ്ധവും കൊണ്ട് വെറുപ്പിനെ പ്രതിരോധിക്കുക:ഡോ.പി.അബ്ദു സലഫി


ചാലിശ്ശേരി:തിന്മയെ നന്മ കൊണ്ട് തടയാനും സ്നേഹവും സൗർ ഹാർദ്ദവും കാത്ത് സൂക്ഷിച്ച് കൊണ്ട് വെറുപ്പുകളെ അതിജീവിക്കാനും വിശ്വാസികൾക്ക് കഴിയണമെന്ന് ഡോ.പി.അബ്ദു സലഫി ഈദ് സന്ദേശത്തിൽ പറഞ്ഞു.ടൗൺ ഈദ് ഗാഹ് കമ്മറ്റിയുടെ കീഴിൽ പട്ടാമ്പി എം ഇ എസ് സ്ക്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം സജ്ജമാക്കിയ ഈദ് ഗാഹിൽ പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. മക്കാ വിജയ ദിവസം ശത്രുക്കൾക്ക് പൊതുമാപ്പ് നൽകിയ പ്രവാചകന്റെ മാതൃക ചരിത്ര പ്രസിദ്ധമാണ്.കരുണയുടേയും സാഹോദര്യത്തിന്റേയും മത സൗഹാർദ്ധത്തിന്റേയും സന്ദേശം കൂടുതൽ പ്രചരിപ്പിക്കേണ്ട കാലമാണിത്. അദ്ദേഹം പറഞ്ഞു.കരിമ്പുള്ളി കൊട്ടിലിങ്ങൽ പടി പാടത്ത് നടന്ന ഈദ് ഗാഹിന് ഇ.എം.അബ്ദുൽ അസീസ് ഫാറൂഖിയും ആമയൂർ കിഴക്കേക്കരയിൽ കെ.ഷെരീഫ് മൗലവിയും,കരുവാം പടിയിൽ കെ.കെ അലി മദനിയും തിരുവേഗപ്പറ ചോലക്കൽ ഓഡിറ്റോറിയിൽ നടന്ന സംയുക്ത ഈദ് ഗാഹിന് മുഹമ്മദ് ഷാഫി ഇരുമ്പിളിയും, കരിങ്ങനാട് സലഫിയ്യ കാമ്പസിൽ എ.കെ.എം. ഹദ് യത്തുല്ലയും ആലൂരിൽ ഇ.ടി. അബ്ദുൽ ജലീലും, കൂർക്കപ്പറമ്പിൽ എ.കെ. ഈ സ മദനിയും ,വിളത്തൂരിൽ എം.ഷംസുദ്ദീൻ മൗലവിയും കൂറ്റനാട് മസ്ജിദുൽ ഇസ്ലാഹ് പരിസരത്ത് ആരിഫ് ഇസ്ലാഹിയും കുമരനെല്ലൂരിൽ ഫൈസൽ ബാബുവും പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി.