25 April 2024 Thursday

പഴഞ്ഞിയിൽ ആറാമത് മെൽതോ ദ് ഹായെ 2022 സുവിശേഷം യോഗം ഞായറാഴ്ച നടക്കും

ckmnews

പഴഞ്ഞിയിൽ ആറാമത് മെൽതോ ദ് ഹായെ 2022

സുവിശേഷം യോഗം ഞായറാഴ്ച നടക്കും.


ചങ്ങരംകുളം : ചാലിശ്ശേരി സെൻ പീറ്റേഴ്സ് ആന്റ്  സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തിൽ  പഴഞ്ഞി മോർ ഏലീയാസ്  കുടുംബ യൂണിറ്റിന്റെ  നേതൃത്വത്തിൽ നടക്കുന്ന  ആറാമത് സുവിശേഷ യോഗം മെൽതോ ദ് ഹായ്  2022 ഞായറാഴ്ച നടക്കും.പഴഞ്ഞി പട്ടിത്തട്ടം സ്വാഗത്  ഓഡിറ്റോറിയത്തിൽ ഞായറാഴ്ച  വൈകീട്ട്  ഏഴിന്  നടക്കുന്ന സുവിശേഷയോഗം  ഫാ. യെൽദോ എം ജോയ്  ഉദ്ഘാടനം ചെയ്യും.ഇടവക വികാരി ഫാ.ജേക്കബ് കക്കാട്ടിൽ അധ്യക്ഷനാകും.ഗാനശൂശ്രഷക്ക് ശേഷം  നടക്കുന്ന സുവിശേഷ യോഗത്തിൽ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ  വചനപ്രഘോഷണം നടത്തും.സുവിശേഷ യോഗത്തിന് ഇടവക വികാരി ഫാ ജെക്കബ് കക്കാട്ട് , ട്രസ്റ്റി സി.യു ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി , യൂണിറ്റ് വൈസ് പ്രസിഡന്റ്  ജോയ് അപ്പുട്ടി , സെക്രട്ടറി ലീന ജോൺസൻ , ജോ: സെക്രട്ടറി  കൊച്ചു അപ്പുട്ടി , ട്രഷറർ സണ്ണി എ.സി. എന്നിവർ നേതൃത്വം നൽകും.