27 April 2024 Saturday

ചാലിശ്ശേരി മുലയംപറമ്പത്ത് കാവിൽ മകരചൊവ്വ ആഘോഷം നാളെ

ckmnews

ചാലിശ്ശേരി മുലയംപറമ്പത്ത് കാവിൽ മകരചൊവ്വ ആഘോഷം നാളെ


ചങ്ങരംകുളം :ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ മകരചൊവ്വ ആഘോഷം  കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  ചൊവ്വാഴ്ച  നടക്കും.രാവിലെ നിർമ്മാല്യത്തോടു കൂടി ചടങ്ങുകൾ തുടങ്ങും.വിശേഷാൽ പൂജകൾ മഹാഗണപതി ഹോമം ,മലർ നിവേദ്യം ,ഉഷപൂജ , ഉച്ചപൂജ എന്നിവ നടക്കും.ചൊവ്വാഴ്ച പുലർച്ച മുതൽ തവിട് തുളിക്കൽ നടക്കും .

വസൂരി രോഗത്തിൽ നിന്നുള്ള മോചനത്തിനാണ് തവിട് തൂളിക്കൽ  എരിഞ്ഞിതറയെ മൂന്ന് തവണ വലയം ചെയ്താണ് വഴിപാട് സമർപ്പിക്കുന്നത്. 

 ഭക്തജനങ്ങൾ   ചൂലുകൾ  വഴിപാടായി  സമർപ്പിക്കും 


വൈകിട്ട്  അഞ്ചിന് നാടൻ വേലകൾ ക്ഷേത്രത്തിലെത്തും.രാത്രിയിൽ ക്ഷേത്രത്തിൽ ദീപാരാധന ,നിറമാല ,ചുറ്റുവിളക്ക് ,പാന എന്നിവ ഉണ്ടാകും.നിരവധി ദേശങ്ങളിലെ തട്ടകത്തമ്മയായ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ  പൂരാഘോഷം ഫെബുവരി 27ന് ( കുഭം 15 )  നടക്കും.