08 May 2024 Wednesday

സി.പി.ഐ.എം. സ്നേഹ വീടിൻ്റെ താക്കോൽ തദ്ദേശ മന്ത്രി എംബി രാജേഷ് കുടുംബത്തിന് കൈമാറി

ckmnews

സി.പി.ഐ.എം. സ്നേഹ വീടിൻ്റെ താക്കോൽ തദ്ദേശ മന്ത്രി എംബി രാജേഷ് കുടുംബത്തിന് കൈമാറി


ചാലിശ്ശേരി:സി പി ഐ എം ചന്ദന പടി  ബ്രാഞ്ച്അംഗവും ,ഡി വൈ എഫ് ഐ നാഗലശ്ശേരി വില്ലേജ് കമ്മറ്റിയംഗവുമായിരുന്ന പരേതനായ ആശാരിപുരയ്ക്കൽ മനോജിൻ്റെ കുടുംബത്തിനായി സി പി ഐ എം നാഗലശ്ശേരി ലോക്കൽ കമ്മറ്റി നിർമ്മിച്ച

സ്നേഹവീടിന്റെ താക്കോൽ തദ്ദേശ  മന്ത്രി എം. ബി.രാജേഷ് കൈമാറി.പി എം ആര്യൻ അധ്യക്ഷനായി. ഏരിയ കമ്മറ്റിയംഗം ടി അബ്ദുൾ കരീം റിപ്പോർട്ടവതരിപ്പിച്ചു.ജില്ല സെക്രട്ടേറിയേറ്റംഗം പി മമ്മിക്കുട്ടി എം എൽ എ, ജില്ലകമ്മറ്റിയംഗങ്ങളായ വി കെ ചന്ദ്രൻ , ഏരിയ സെക്രട്ടറി ടി പി മുഹമ്മദ്, ഏരിയ കമ്മറ്റിയംഗം എ കുട്ടി നാരായണൻ, ലോക്കൽ സെക്രട്ടറി വി പി അഷറഫ്, പഞ്ചായത്ത് പ്രസിഡൻ്റ് വിവി ബാലചന്ദ്രൻ ,വി പി ഐദ്രു, കെ പി രാമചന്ദ്രൻ 

ടി കെ ബാലൻ എന്നിവർ സംസാരിച്ചു.

720 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടാണ് ജനകീയ പങ്കാളിത്തത്തോടെ പൂർത്തീകരിച്ച്കൈകൈമാറിയത്.