26 April 2024 Friday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിലെ എട്ടു നോമ്പ് പെരുന്നാൾ ഭക്തി സാന്ദ്രമായി

ckmnews

ചങ്ങരംകുളം:ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിലെ  സെപ്തംബർ ഒന്ന് മുതൽ ആരംഭിച്ച  വിശുദ്ധ ദൈവമാതാവിൻ്റെ  എട്ടുനോമ്പ് പെരുന്നാൾ ആഘോഷങ്ങൾ ഭക്തി സാന്ദ്രമായി.ബുധനാഴ്ച രാവിലെ ഡൽഹി ഭദ്രാസനാധിപൻ കുരിയാക്കോസ് മോർ യൗസേബിയോസ് മെത്രാപ്പോലീത്ത പെരുന്നാൾ കുർബ്ബാനക്കും ,മദ്ധ്യസ്ഥ പ്രാർത്ഥനക്കും  മുഖ്യകാർമ്മികത്യം വഹിച്ചു.പെരുന്നാൾ സന്ദേശം നൽകി.പെരുന്നാൾ തലേന്ന്  രാത്രി നടന്ന സന്ധ്യ നമസ്ക്കാരത്തിന് മലബാർ ഭദ്രസനാധിപൻ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികനായി. ഭദ്രാസനത്തിലെ മറ്റു വൈദീകർ സഹകാർമ്മികരായി.തുടർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്  അങ്ങാടി ചുറ്റിയുള്ള എട്ടുനോമ്പ് റാസ ആരംഭിച്ചു. പൊൻ - വെള്ളി കുരിശുകൾ ,മുത്തുക്കുടകൾ ,അലങ്കരിച്ച രഥം എന്നിവയുടെ അംശവസ്ത്രം അണിഞ്ഞ  ഫാ.സിജു മാത്യൂ , ഫാ.ജയേഷ് ജെക്കബ് , ഫാ. ജിജു വർഗ്ഗീസ് എന്നിവർ വിശ്വാസികളെ സ്ളീബാ ഉയർത്തി ആശീർവദിച്ചു. കുരിശ് തൊട്ടികളിൽ ധൂപപ്രാർത്ഥനയും നടത്തി.പൊൻ - വെള്ളി കുരിശുകൾ   ,മുത്തുക്കുടുകൾ , വൈദ്യുതി ദീപാലങ്കാരമുള്ള രഥവും  റാസയ്ക്ക് അഴകായി .ഇടവക വിശ്വാസികൾ സാമൂഹിക അകലം പാലിച്ച് കത്തിച്ച മെഴുകുതിരികൾ പിടിച്ച് അപേക്ഷകൾ ചൊല്ലി റാസയെ എതിരേറ്റു.  വിവിധ മതസ്ഥർ ചിരാതുകൾ കത്തിച്ച് റാസയെ സ്വീകരിച്ചു.പ്രത്യേക പ്രാർത്ഥനക്കു ശേഷം ദൈവമാതാവിൻ്റെ സൂനോറോ  വിശ്യാസികൾ കൈകൾ നമിച്ച് വണങ്ങി.എം.പി.പി.എം യൂത്ത് അസോസിയേഷൻ ഇറക്കിയ 2022 സഭ ഇടവക കലണ്ടർ സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്ത നടുവേലിപുത്തൻപുരയിൽ ജെക്കബ് കോർ -എപ്പിസ്കോപ്പക്ക് നൽകി പ്രകാശനം ചെയ്തു.ബുധനാഴ്ച കുർബ്ബാനക്ക് ശേഷം മോർ യൗസേബിയോസ് മെത്രാപ്പേലീത്ത പെരുന്നാൾ കൊടിയിറക്കം നടത്തി.പെരുന്നാളിന് വികാരി ഫാ.ജെക്കബ് കക്കാട്ടിൽ, ട്രസ്റ്റി ജിജോ ജെക്കബ് ,സെക്രട്ടറി കെ.സി.വർഗ്ഗീസ് ,മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ വിവിധഭക്ത സംഘടനകൾ എന്നിവർ നേതൃത്വം നൽകി.