28 March 2024 Thursday

പെരുമണ്ണൂർ പുതിയേടത്ത് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു

ckmnews

പെരുമണ്ണൂർ പുതിയേടത്ത് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു


ചാലിശ്ശേരി:പെരുമണ്ണൂർ പുതിയേടത്ത് ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി ആഘോഷിച്ചു. ആന, പഞ്ചവാദ്യത്തോടെ ദേവസ്വം പൂരവും വിവിധ ഉപകമ്മിറ്റികളിൽനിന്നായി ആനപ്പൂരങ്ങളും നാടൻകലകൾ, പൂതൻ, ചെണ്ടമേളം തുടങ്ങിയ വിവിധ കലാരൂപങ്ങളും പൂരത്തിന്‌ മാറ്റുകൂട്ടി. വൈകീട്ട് 6.30ന് ദീപാരാധനയ്ക്കുശേഷം പറനിറപ്പ്, ദാരികവധം എന്നിവ ഉണ്ടായി.രാത്രി പത്തിന് മേളപ്രേമികളെ ഹരത്തിന്റെ കൊടുമുടിയിലെത്തിച്ച് ട്രിപ്പിൾ തായമ്പകയും ക്ഷേത്രത്തിൽ  അരങ്ങേറി.