20 April 2024 Saturday

എം.എസ്.സി. ക്രെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവ് നയന വിജയനെ യൂത്ത് കോൺഗ്രസ്സ് അനുമോദിച്ചു.

ckmnews

എം.എസ്.സി.  ക്രെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാവ് നയന വിജയനെ യൂത്ത് കോൺഗ്രസ്സ് അനുമോദിച്ചു.


ചങ്ങരംകുളം:കാലിക്കറ്റ് സർവ്വകലാശാല എം എസ് സി  കെമിസ്ട്രിയിൽ പരീക്ഷയിൽ  ഒന്നാം റാങ്ക് കരസ്ഥമാക്കിയ നയന വിജയനെ യൂത്ത് കോൺഗ്രസ്സ് ചാലിശ്ശേരി മണ്ഡലം കമ്മറ്റി അനുമോദിച്ചു.പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃത കോളേജിൽ നിന്നാണ്   നയന വിജയൻ ഒന്നാം റാങ്ക് നേടിയത്.

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു പ്ലസ് ടു വരെ പ0നം. ബി എസ് സി ക്ക് ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിലാണ്  പഠിച്ചത്.

  മയിലാടിക്കുന്ന് കൊണവക്കാട്ട് പറമ്പിൽ വിജയൻ  ചാലിശ്ശേരി ഹൈസ്‌കൂൾ അദ്ധ്യാപിക സുഭദ്ര എന്നിവരുടെ മൂത്ത മകളാണ് നയന ഭർത്താവ്  പട്ടാമ്പി ഓങ്ങലൂർ സ്വദേശി സനൂപ് വിദേശത്ത് എൻഞ്ചിനീയറായി ജോലി ചെയ്യുന്നു  നമിത സഹോദരിയാണ്.


പഞ്ചായത്ത്‌ പ്രസിഡന്റ് എ.വി. സന്ധ്യ ഭവനത്തിലെത്തി  മെമ്മൻ്റോ നൽകി അനുമോദിച്ചു.

വാർഡ്‌ മെമ്പർ ഹുസൈൻ പുളി യഞ്ഞാലിൽ,പഞ്ചായത്ത്‌ മെമ്പർ നിഷ അജിത്കുമാർ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സജീഷ് എന്നിവരും ഉപഹാരങ്ങൾ നൽകി.


പൊതുപ്രവർത്തകരായ പ്രദീപ് ചെറുവശ്ശേരി,കോയ, ഷെഫീഖ്,അലി,മാടമ്പി, സെയ്ത് എന്നിവർ പങ്കെടുത്തു.